വീണ്ടും മേക്ക് ഇൻ ഇന്ത്യ ഫോൺ ;ഇതാ 7000 രൂപ റെയിഞ്ചിൽ സ്മാർട്ട് ഫോൺ
7777 രൂപയാണ് ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വില വരുന്നത്
ലാവയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ ഇപ്പോൾ എത്തിയിരിക്കുന്നു .Lava Z66 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വില വരുന്നത് 7777 രൂപയാണ് .Marine Blue, Berry Red, കൂടാതെ Midnight Blue എന്നി നിറങ്ങളിൽ ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകളായ ആമസോൺ കൂടാതെ ഫ്ലിപ്പ്കാർട്ടിൽ ഉടനെ സെയിലിനു എത്തുന്നതാണ് .മറ്റു പ്രധാന സവിശേഷതകൾ നോക്കാം .
Lava Z66 സവിശേഷതകൾ
6.08 ഇഞ്ചിന്റെ HD+ ഡിസ്പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .720×1560 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 19:9 ആസ്പെക്റ്റ് റെഷിയോയും കാഴ്ചവെക്കുന്നുണ്ട് .മികച്ച ഡിസ്പ്ലേ സവിശേഷതകൾ തന്നെയാണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .പ്രോസ്സസറിലേക്കു വരുകയാണെങ്കിൽ 1.6 GHz octa-core പ്രോസ്സസറുകളിലാണ് ഈ ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .
3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകളിൽ ഉൾക്കൊളിച്ചിരിക്കുന്നത് .കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് 128 ജിബി വരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഡ്യൂവൽ പിൻ ക്യാമറകളാണ് Lava Z66 ഫോണുകളുടെ മറ്റൊരു സവിശേഷത .13 മെഗാപിക്സൽ + 5 മെഗാപിക്സൽ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .
ലാവയുടെ ഈ സ്മാർട്ട് ഫോണുകൾക്ക് 3,950mAhന്റെ ബാറ്ററിന് ലൈഫ് ആളാണ് നൽകിയിരിക്കുന്നത് .Micro USB, Wi-Fi 802.11 b/g/n, Bluetooth 4.2, 3.5mm ഓഡിയോ ജാക്ക് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .കൂടാതെ ഫിംഗർ പ്രിന്റ് സെൻസറുകളും അതുപോലെ ഫേസ് അൺലോക്ക് സംവിധാനവും ഈ ഫോണുകളിൽ ലഭ്യമാകുന്നതാണു് .
ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വില വരുന്നത് 7777 രൂപയാണ് .Marine Blue, Berry Red, കൂടാതെ Midnight Blue എന്നി നിറങ്ങളിൽ ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്.ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകളായ ആമസോൺ കൂടാതെ ഫ്ലിപ്പ്കാർട്ടിൽ ഉടനെ സെയിലിനു എത്തുന്നതാണ്.