ലാവയുടെ പുതിയ ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .ഈ സ്മാർട്ട് ഫോണുകൾക്ക് ഒരു സവിശേഷതയുണ്ട് .ഈ ഫോണുകൾ ProudlyIndian എന്ന ടാഗ് ലൈനോടെയാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .മേക്ക് ഇൻ ഇന്ത്യൻ ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ലാവയുടെ ഈ പുതിയ മോഡലുകൾ നോക്കാവുന്നതാണ് .ഇപ്പോൾ വിപണിയിൽ Lava Z61 Pro, Lava A5, Lava A9 എന്നി മോഡലുകളാണ് പുറത്തിറക്കിയിരിക്കുന്നത് .
5.45 ഇഞ്ചിന്റെ എച് ഡി പ്ലസ് ഡിസ്പ്ലേയിലാണ് ഇപ്പോൾ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 18:9 ആസ്പെക്റ്റ് റെഷിയോയും കാഴ്ചവെക്കുന്നുണ്ട് .1.6GHz octa-core പ്രോസസറുകളിലാണ് ഈ ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .കൂടാതെ 2 ജിബിയുടെ റാം അതുപോലെ തന്നെ 16 ജിബിയുടെ സ്റ്റോറേജുകൾ എന്നിവയാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .128 ജിബിവരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .
ക്യാമറകളിലേക്കു വരുകയാണെങ്കിൽ 8 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക് ലഭിക്കുന്നതാണ് . Bluetooth 4.2, Wi-Fi, GPS, USB OTG support, a Micro-USB port, കൂടാതെ ഫേസ് അൺലോക്ക് സപ്പോർട്ട് എന്നിവയും ഈ ഫോണുകളിൽ ലഭിക്കുന്നതാണ് .ലാവയുടെ ഈ ഫോണുകൾക്ക് 3,100mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .5,777 രൂപയാണ് ഇതിന്റെ വില വരുന്നത് .
2.4-inch QVGA ഡിസ്പ്ലേയിലാണ് ഈ ഫോണുകൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .കൂടാതെ ഈ ഫോണുകൾക്ക് 240×320 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് . 0.3 മെഗാപിക്സൽ ക്യാമറകളാണ് ഈ ഫോണുകൾക്ക് പിന്നിൽ ലഭിക്കുന്നത് .1,000mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .32 ജിബി വരെ മെമ്മറി വർധിപ്പിക്കുവാനുള്ള സൗകര്യവും ഈ ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .Rs. 1,333 രൂപയാണ് ഈ ഫോണുകളുടെ വില വരുന്നത് .
2.8-inch QVGA ഡിസ്പ്ലേയിലാണ് ഈ ഫോണുകൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .കൂടാതെ ഈ ഫോണുകൾക്ക് 240×320പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് . 1.3 മെഗാപിക്സൽ ക്യാമറകളാണ് ഈ ഫോണുകൾക്ക് പിന്നിൽ ലഭിക്കുന്നത് .1,700mAh ന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .32 ജിബി വരെ മെമ്മറി വർധിപ്പിക്കുവാനുള്ള സൗകര്യവും ഈ ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .Rs. 1,574 രൂപയാണ് ഈ ഫോണുകളുടെ വില വരുന്നത് .