വീണ്ടും എൻട്രി ലെവൽ ഫോണുകളുമായി ലാവ ജനുവരി 7നു എത്തുന്നു

Updated on 29-Dec-2020
HIGHLIGHTS

LAVAയുടെ പുതിയ സ്മാർട്ട് ഫോണുകൾ ജനുവരി 7നു ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു

5000 രൂപ മുതൽ 15000 രൂപയ്ക്ക് താഴെ വരുന്ന സ്മാർട്ട് ഫോണുകളാണ് പുറത്തിറക്കുന്നത്

Lava BeU എന്ന എൻട്രി ലെവൽ ഫോണുകൾ കഴിഞ്ഞ ദിവസ്സം പുറത്തിറക്കിയിരുന്നു

ലാവയുടെ പുതിയ എൻട്രി ലെവൽ സ്മാർട്ട് ഫോണുകൾ കഴിഞ്ഞ ദിവസ്സങ്ങളിൽ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരുന്നു .Lava BeU എന്ന സ്മാർട്ട് ഫോണുകളായിരുന്നു ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരുന്നത് .Rs 6,888 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാണ് Lava BeU ഫോണുകൾ .എന്നാൽ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ജനുവരി 7നു ലാവയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നുണ്ട് എന്നാണ്.ട്വിറ്ററിലൂടെയാണ് ലാവ ഈ കാര്യം അറിയിച്ചിരിക്കുന്നത് .

https://twitter.com/LavaMobile/status/1343415267552980993?ref_src=twsrc%5Etfw

LAVA BEU -സവിശേഷതകൾ

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക്  6.08-inch HD+ ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത് .കൂടാതെ 1560 x 720 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .175.8 ഗ്രാം ഭാരമാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ ഒരു നിറത്തിൽ മാത്രമാണ് വാങ്ങിക്കുവാൻ സാധിക്കുന്നത് . Rose Pink വേരിയന്റുകൾ മാത്രമാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .

പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ Unisoc octa-core പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 2 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ എന്നിവയാണ് ഇതിനു നൽകിയിരിക്കുന്നത് .കൂടാതെ  microSD കാർഡുകൾ ഉപയോഗിച്ച് 256 ജിബി വരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .Android 10 Go Edition ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .13 മെഗാപിക്സൽ + 2 മെഗാപിക്സൽ ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .അതുപോലെ തന്നെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ 4,060mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .Rs 6,888 രൂപയാണ് ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില വരുന്നത് 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :