ലാപ്ടോപ്പ് ഹീറ്റിംഗ് ;ഇത് എങ്ങനെ പരിഹരിക്കാം എന്നത് നോക്കാം

ലാപ്ടോപ്പ് ഹീറ്റിംഗ് ;ഇത് എങ്ങനെ പരിഹരിക്കാം എന്നത് നോക്കാം
HIGHLIGHTS

ലാപ്ടോപ്പ് ഹീറ്റിംഗ് എങ്ങനെ പരിഹരിക്കാം എന്നത് നോക്കാം

അതിന്നായി കുറച്ചു വഴികൾ ഇവിടെ ഇതാ പരിചയപ്പെടുത്തുന്നു

ഇന്ന് വളരെ ക്‌നാനാ ചിലവിൽ വരെ ഇന്ത്യൻ വിപണിയിൽ നിന്നും ലാപ്ടോപ്പുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .എന്നാൽ ലാപ്‌ടോപ്പുകൾ ഉപയോഗിക്കുന്നവർ മിക്ക ആളുകളും ഏറെ നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് ലാപ്ടോപ്പുകൾ ചൂടാകുന്നത് .ലാപ്ടോപ്പ് ഫാനിന്റെ പ്രവർത്തനത്തിൽ ഉണ്ടാകുന്ന തടസ്സങ്ങൾ ആണ് ഒരു പരിധിവരെ ലാപ്ടോപ്പുകൾ ചൂടാക്കുന്നതിനു പ്രധാന കാരണം .

അതുപോലെ തന്നെ നമ്മൾ ലാപ്‌ടോപ്പുകൾ ഉപയോഗിക്കുമ്പോൾ ഡെസ്കുകളിലും ,നമ്മളുടെ മടിയിലും കൂടാതെ നിരപ്പില്ലാതെ സ്ഥലങ്ങളിലോ വെച്ച് ഉപയോഗിക്കുമ്പോൾ ലാപ്ടോപ്പുകളുടെ ഫാനുകൾക്ക് വേണ്ടത്ര രീതിയിൽ പ്രവർത്തിക്കുവാൻ കഴിയുകയില്ല .അതുകൊണ്ടു തന്നെ അത്തരത്തിൽ ഉപയോഗിക്കുമ്പോൾ ലാപ്‌ടോപ്പുകൾ കൂടുതലായും ചൂടാകുന്നത് കാണുന്നത് .

അതുപോലെ തന്നെ പൊടികളും മറ്റു അഴുക്കുകളും എയർവെന്ററുകളിൽ കയറ്റുകയാണെങ്കിൽ അതിനെക്കുള്ള വായുപ്രവാഹം കുറയുന്നതിന് കാരണമാകുന്നു .ഇത്തരത്തിൽ ലാപ്‌ടോപ്പുകൾ വളരെ വേഗത്തിൽ ചൂടാക്കുന്നതിനു കാരണമാകുന്നു .ഇത്തരത്തിൽ ലാപ്ടോപ്പുകളുടെ ഹീറ്റിംഗ് പ്രശ്നം ഒരു പരിധിവരെ നമ്മൾക്ക് തന്നെ പരിഹരിക്കുവാൻ സാധിക്കുന്നതുമാണ് .

ഇത്തരത്തിൽ നിങ്ങളുടെ ലാപ്‌ടോപ്പുകൾ ചൂടാകുന്നത് ശ്രദ്ധയിൽ പെട്ടാൽ ആദ്യം തന്നെ ലാപ്ടോപ്പ് ഓഫ് ചെയ്യാൻ ശ്രമിക്കുക .അതുപോലെ തന്നെ ലാപ്ടോപ്പ് ഹീറ്റിംഗ് മുഴുവനായി മാറുന്നതുവരെ ഉപയോഗിക്കാതിരിക്കുക .ഫാനുകളുടെ പ്രശ്നം ആണ് എങ്കിൽ അത് ഉടൻ തന്നെ ശെരിയാക്കേണ്ടതാണ് .എയർവെന്ററുകൾ ഇടയ്ക്ക് ക്‌ളീൻ ചെയ്യുക .

അതുപോലെ തന്നെ ലാപ്ടോപ്പ് ഫാൻ കൃത്യമായ രീതിയിൽ പ്രവർത്തിക്കുത്തിനു അതിനു തടസ്സമായി ലാപ്ടോപ്പ് മടിയിൽ ,തലേണയിൽ എന്നിങ്ങനെ ഉപയോഗിക്കാതിരിക്കുക .അതുപോലെ തന്നെ ലാപ്ടോപ്പ് കൂളിംഗ് പാടുകൾ ഉപയോഗിക്കുന്നതും ഇത്തരത്തിൽ ലാപ്ടോപ്പുകളുടെ ഹീറ്റിംഗ് ഒരു പരിധിവരെ തടയുന്നതിന് സഹായിക്കുന്നു .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo