digit zero1 awards

കാത്തിരുന്ന കമൽ ഹാസ്സന്റെ സിനിമയും OTT യിൽ ഇതാ എത്തുന്നു

കാത്തിരുന്ന കമൽ ഹാസ്സന്റെ സിനിമയും OTT യിൽ ഇതാ എത്തുന്നു
HIGHLIGHTS

കമൽ ഹാസ്സന്റെ ഏറ്റവും പുതിയ ചിത്രം OTT യിൽ എത്തുന്നതായി സൂചനകൾ

ചിത്രം 400 കോടിയ്ക് മുകളിൽ ഇതുവരെ കളക്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ

ജൂൺ 3നു ലോകമെമ്പാടുമുള്ള 5000 സ്‌ക്രീനുകൾക്ക് മുകളിൽ റിലീസ് ചെയ്തിരുന്ന സിനിമ ആയിരുന്നു കമൽ ഹസ്സൻ നായകനായി എത്തിയ വിക്രം എന്ന സിനിമ .കേരളത്തിലും ഏകദേശം 500 സ്‌ക്രീനുകളിൽ ഈ സിനിമ എത്തിയിരുന്നു .ഇപ്പോൾ മികച്ച അഭിപ്രായത്തോട് മുന്നേറുകയാണ് വിക്രം എന്ന സിനിമ .മാസ്റ്റർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത സിനിമകൂടിയാണ് വിക്രം എന്ന സിനിമ .ഇപ്പോൾ ബോക്സ് ഓഫീസിലും മുന്നേറുകയാണ് ഈ ചിത്രം .

ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ ചിത്രം കഴിഞ്ഞ 23 ദിവസ്സങ്ങൾ കൊണ്ട് 400 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുന്നു എന്നാണ് .കമൽ ഹസ്സൻ തന്നെയാണ് വിക്രം എന്ന സിനിമയുടെ നിർമ്മാണവും നിർവഹിച്ചിരിക്കുന്നത് .അതുപോലെ തന്നെ ഈ സിനിമയുടെ OTT സ്വന്തമാക്കിയിരിക്കുന്നത് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ ആണ് .

ഭീമമായ തുകയ്ക്ക് ആണ് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ വിക്രം സ്വന്തമാക്കിയിരുന്നു .അതുപോലെ തന്നെ ജൂലൈ 8 നു OTT റിലീസിങ്ങിന് എത്തും എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു .എന്നാൽ ഒഫീഷ്യൽ ആയി ഇതുവരെ കൺഫർമേഷൻ വന്നിട്ടില്ല .ലോകേഷ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ നായകനായി എത്തുന്നത് തലപതി വിജയ് ആണ് .

ചിത്രത്തിന് കേരളത്തിൽ നിന്നും മികച്ച ബോക്സ് ഓഫീസ് കളക്ഷനുകൾ ആണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത് .ജൂലൈ മാസ്സത്തിൽ മറ്റു പുതിയ OTT റിലീസുകളും പ്രതീഷിക്കുന്നുണ്ട് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo