ഈ ലിസ്റ്റിൽ ഉള്ള ആപ്പ്ലികേഷൻ നിങ്ങളുടെ ഫോണിൽ ഉണ്ടോ ?

Updated on 22-Jan-2022
HIGHLIGHTS

ജോക്കർ മാൽവെയറുകളുടെ സാനിധ്യം വീണ്ടും ഈ ആപ്ലിക്കേഷനുകളിൽ

ഈ 7 ആപ്ലികേഷനുകൾ ഉടൻ തന്നെ ഫോണിൽ നിന്നും ഡിലീറ്റ് ചെയ്യുക

സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവർ നേരിടുന്ന പ്രശ്നങ്ങളിൽ പ്രധാനമായും ഒന്നാണ് വൈറസുകൾ.നമ്മൾ സ്മാർട്ട് ഫോണുകളിൽ പലതരത്തിലുള്ള ആപ്ലികേഷനുകൾ ഡൗൺലോഡ് ചെയ്യാറുണ്ട് .എന്നാൽ നമ്മൾ ഡൗൺലോഡ് ചെയ്യുന്ന ആപ്ലിക്കേഷനുകളുടെ സുരക്ഷ എത്രമാത്രംമാണ് എന്ന് നമ്മൾ പലപ്പോഴും ചിന്തിക്കാറില്ല .

അത്തരത്തിൽ നമ്മൾ ഡൗൺലോഡ് ചെയ്യുന്ന പല ആപ്ലികേഷനുകളിലും വൈറസുകൾ ഉണ്ടാകാനും സാധ്യതയുണ്ട് .അതുകൊണ്ടാണ് കഴിവതും ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും മാത്രം ആപ്ലികേഷനുകൾ ഡൗൺലോഡ് ചെയ്യുക എന്ന് പറയുന്നത് .

അതിനു കാരണം അത്തരത്തിൽ ഏതെങ്കിലും ആപ്ലിക്കേഷനുകളിൽ വൈറസ് ഉണ്ട് എന്ന് ഗൂഗിൾ ഡിറ്റെക്റ്റ് ചെയ്തുകഴിഞ്ഞാൽ അതിനെ ഉടൻ തന്നെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്യന്നതായിരിക്കും .അതുകൊണ്ടു തന്നെ സ്മാർട്ട് ഫോണുകളുടെ സുരക്ഷമുൻനിർത്തി കഴിവതും ഗൂഗിളിന്റെ പ്ലേ സ്റ്റോറുകളിൽ നിന്നും മാത്രം ആപ്ലികേഷനുകൾ ഡൗൺലോഡ് ചെയ്യുവാൻ നോക്കുക .

ഇപ്പോൾ ജോക്കർ വൈറസുകൾ വീണ്ടും ചില ആപ്ലിക്കേഷനുകളിൽ കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു .ഏകദേശം 5 ലക്ഷം ആളുകൾ വരെ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ വരെയാണ് ജോക്കർ വൈറസുകളെ കണ്ടെത്തിയിരിക്കുന്നത് .അത്തരത്തിൽ ഇപ്പോൾ ഇവിടെ കൊടുത്തിരിക്കുന്ന 7 ആപ്ലികേഷനുകൾ നിങ്ങളുടെ ഫോണിൽ ഉണ്ടെങ്കിൽ ഉടൻ തന്നെ ഡിലീറ്റ് ചെയ്യുക .

കളർ മെസേജ് , സെക്യൂരിറ്റി ആപ്പ് ലോക്ക് , കൺവീനിയന്റ് സ്കാനർ 2, പുഷ് മെസേജ്-ടെക്‌സ്റ്റിംഗ്&എസ്എംഎസ് , ഇമോജി വാൾപേപ്പർ, സ്പെഷ്യൽ ഡോക് സ്കാനർ, ഫിങ്കർടിപ്പ് ഗെയിംബോക്സ് എന്നി ആപ്ലികേഷനുകളിലാണ് ഇപ്പോൾ വൈറസ് കണ്ടെത്തിയിരിക്കുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :