ജിയോയുടെ ദിപാവലി ഓഫർ : 699 രൂപയ്ക്ക് ജിയോ ഫോൺ ഒപ്പം അധിക 4ജി ഡാറ്റയും

ജിയോയുടെ ദിപാവലി ഓഫർ : 699 രൂപയ്ക്ക് ജിയോ ഫോൺ ഒപ്പം അധിക 4ജി ഡാറ്റയും
HIGHLIGHTS

ജിയോയുടെ ഏറ്റവും പുതിയ ദീപാവലി ഓഫറുകൾ എത്തി കഴിഞ്ഞു

 

കഴിഞ്ഞ കുറെകാലങ്ങളായി ടെലികോം മേഖലയിൽ ജിയോ വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല .ഉപഭോതാക്കൾക്ക് വളരെ ലാഭകരമായ ഓഫറുകളാണ് ഇപ്പോൾ ജിയോ നൽകുന്നത് .എന്നാൽ ഇപ്പോൾ ഇതാ പുതിയ ദീപാവലി ഓഫറുകളുമായി ജിയോ എത്തിക്കഴിഞ്ഞു .1500 രൂപ വിലയുള്ള ജിയോയുടെ ഫോണുകളാണ് ഇപ്പോൾ വെറും 699 രൂപയ്ക്ക് ഉപഭോതാക്കൾക്ക് സ്വന്തമാക്കുവാൻ സാധിക്കുന്നത് .എന്നാൽ ഒരു 4ജി ഫോൺ ഇത്രയും കുറഞ്ഞ വിലയിൽ ലഭിക്കുന്നത് ഉപഭോതാക്കളെ സംബന്ധിച്ചടത്തോളം വലിയ ലാഭം തന്നെയാണ് .കൂടാതെ 700 രൂപ വരെ അഡിഷണൽ ഡാറ്റ ബെനിഫിറ്റും ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .അതുപോലെ തന്നെ ആദ്യത്തെ 7 റീച്ചാർജുകൾക്ക് 99 രൂപയുടെ അധിക ഡാറ്റയും ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

ജിയോ ഫോൺ ഓഫറുകൾ 

ജിയോയുടെ ഫോണുകൾക്ക് ഒപ്പം നിലവിൽ ലഭ്യമാകുന്നത് മൂന്നു മികച്ച ഓഫറുകളാണ് .49 രൂപയുടെ കൂടാതെ 99 രൂപയുടെ ഓഫറുകൾ & 153 രൂപയുടെ ഓഫറുകൾ എന്നിങ്ങനെയാണ് .അതിൽ 49 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഫോൺ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് അൺലിമിറ്റഡ് വോയിസ് കോളുകൾ കൂടാതെ 50 SMS & 1 ജിബിയുടെ ഡാറ്റ എന്നിങ്ങനെയാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .എടുത്തുപറയേണ്ടത് 1 ജിബിയുടെ ഡാറ്റ മുഴുവനായാണ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .

അടുത്തതായി ലഭിക്കുന്നത് 99 രൂപയുടെ ഓഫറുകൾ ആണ് .99 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഫോൺ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് അൺലിമിറ്റഡ് വോയിസ് കോളുകൾ കൂടാതെ 300  SMS & 14  ജിബിയുടെ ഡാറ്റ എന്നിങ്ങനെയാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ദിവസ്സേന 0.5GBയുടെ ഡാറ്റ മാത്രമാണ് ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .

153 രൂപയുടെ ജിയോ ഫോൺ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ,അൺലിമിറ്റഡ് വോയിസ് കോളുകൾ കൂടാതെ 100 SMS ദിവസ്സേന & 42 ജിബിയുടെ ഡാറ്റ എന്നിങ്ങനെയാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ദിവസ്സേന 1.5GBയുടെ ഡാറ്റയാണ്  ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .നിലവിൽ ലഭ്യമാകുന്ന ലാഭകരമായ ഒരു ഓഫർ കൂടിയാണിത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo