ജിയോയുടെ ഏറ്റവും പുതിയ വീഡിയോ കോളിംഗ് ആപ്ലികേഷനുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .JIOMEET എന്ന ആപ്ലികേഷനുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .മികച്ച പുതിയ സവിശേഷതകൾ JIOMEET ആപ്ലിക്കേഷനുകളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു .
കൂടാതെ ഒരേ സമയം 100 ആളുകൾക്ക് ഒരുമിച്ചു ഉപയോഗിക്കുവാൻ സാധിക്കുന്ന ഒരു വീഡിയോ കോളിംഗ് ആപ്ലികേഷനുകൾ കൂടിയാണ് ജിയോ നിലവിൽ പുറത്തിറക്കിയിരിക്കുന്ന JIOMEET എന്ന ആപ്ലികേഷനുകൾ .ഇപ്പോൾ Google Play Store കൂടാതെ Apple App Store ൽ നിന്നും ഡൗൺലോഡ് ചെയ്യുവാൻ സാധിക്കുന്നതാണ് .
ഡൗൺലോഡ് ചെയ്തതിനു ശേഷം നിങ്ങളുടെ ഫോൺ നമ്പർ കൂടാതെ ഇ മെയിൽ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യുവാൻ സാധിക്കുന്നതാണ് .ഇത് ജിയോയുടെ സൗജന്യ വീഡിയോ കോളിംഗ് ആപ്ലികേഷനുകൾ ആണ് .മറ്റൊരു കാര്യം ഈ ആപ്ലിക്കേഷനുകളിൽ എടുത്തു പറയേണ്ടത് ഇതിനു HD (720p) ക്വാളിറ്റിയിൽ തന്നെ വീഡിയോ കോളിംഗ് ചെയ്യുവാൻ സാധിക്കുന്നു എന്നതാണ് .