ജിയോയുടെ സൗജന്യ വിഡിയോ കോളിംഗ് ആപ്പ് JIOMEET പുറത്തിറക്കി
ജിയോയുടെ പുതിയ ജിയോ മീറ്റ് പുറത്തിറക്കി
100 ആളുകൾക്ക് ഒരേ സമയം ഉപയോഗിക്കുവാൻ സാധിക്കുന്നു
ജിയോയുടെ ഏറ്റവും പുതിയ വീഡിയോ കോളിംഗ് ആപ്ലികേഷനുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .JIOMEET എന്ന ആപ്ലികേഷനുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .മികച്ച പുതിയ സവിശേഷതകൾ JIOMEET ആപ്ലിക്കേഷനുകളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു .
കൂടാതെ ഒരേ സമയം 100 ആളുകൾക്ക് ഒരുമിച്ചു ഉപയോഗിക്കുവാൻ സാധിക്കുന്ന ഒരു വീഡിയോ കോളിംഗ് ആപ്ലികേഷനുകൾ കൂടിയാണ് ജിയോ നിലവിൽ പുറത്തിറക്കിയിരിക്കുന്ന JIOMEET എന്ന ആപ്ലികേഷനുകൾ .ഇപ്പോൾ Google Play Store കൂടാതെ Apple App Store ൽ നിന്നും ഡൗൺലോഡ് ചെയ്യുവാൻ സാധിക്കുന്നതാണ് .
ഡൗൺലോഡ് ചെയ്തതിനു ശേഷം നിങ്ങളുടെ ഫോൺ നമ്പർ കൂടാതെ ഇ മെയിൽ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യുവാൻ സാധിക്കുന്നതാണ് .ഇത് ജിയോയുടെ സൗജന്യ വീഡിയോ കോളിംഗ് ആപ്ലികേഷനുകൾ ആണ് .മറ്റൊരു കാര്യം ഈ ആപ്ലിക്കേഷനുകളിൽ എടുത്തു പറയേണ്ടത് ഇതിനു HD (720p) ക്വാളിറ്റിയിൽ തന്നെ വീഡിയോ കോളിംഗ് ചെയ്യുവാൻ സാധിക്കുന്നു എന്നതാണ് .