കോറോണയുടെ പശ്ചാത്തലത്തിൽ വീട്ടിലിരുന്നു ജോലി ചെയ്യുന്നവർക്കായി ജിയോയുടെ ഡാറ്റ ലിങ്ക് ഓഫറുകൾ ലഭിക്കുന്നതാണ് .വളരെ അധികം ഡാറ്റ ഇതിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .അതായത് 4199 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 1076 ജിബിയുടെ ഡാറ്റയാണ് .
അതുപോലെ തന്നെ 196 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ നിലവിൽ ലഭ്യമാകുന്നത് .കൂടാതെ ഡാറ്റ ലിങ്ക് മറ്റു ഓഫറുകളും ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നതാണ് .
ജിയോയുടെ ഉപഭോതാക്കൾക്ക് മെയ് വരെ വീണ്ടും സൗജന്യ ഓഫർ
കോറോണയുടെ പശ്ചാത്തലത്തിൽ ജിയോ ഉപഭോതാക്കൾക്ക് നിലവിൽ സൗജന്യ വാലിഡിറ്റി ഓഫറുകൾ ലഭിച്ചുകൊണ്ടിരിക്കുന്ന .എന്നാൽ ഈ സൗജന്യ പ്രീ പെയ്ഡ് വാലിഡിറ്റി ഓഫറുകൾ ഏപ്രിൽ 20 വരെയായിരുന്നു ലഭിക്കുന്നത് .എന്നാൽ ഇപ്പോൾ ഈ ഓഫറുകളുടെ വാലിഡിറ്റി നീട്ടിയിരുന്നു .
നിലവിൽ ലോക്ക് ഡൗൺ മെയ് 3 വരെ നീട്ടിയതിന്റെ സാഹചര്യത്തിലാണ് ഇപ്പോൾ ഈ സൗജന്യ ഓഫറുകൾ ജിയോ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് മെയ് 3 വരെ നീട്ടിയിരിക്കുന്നത് .ഈ കാലയളവുകളിൽ സൗജന്യ ഇൻകമിങ് കോളുകൾ ലഭിക്കുന്നതാണ് .