ജിയോയുടെ പുതിയ ഉത്പന്നങ്ങൾ ;അറിയേണ്ടതെല്ലാം

Updated on 31-Aug-2020
HIGHLIGHTS

ജിയോയുടെ പുതിയ വൈഫൈ റൂട്ടറുകൾ പുറത്തിറക്കിയതായി റിപ്പോർട്ട്

ടെലികോം ടോക്ക് ആണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്

2499 രൂപയാണ് ഇതിന്റെ വില എന്നാണ് പറഞ്ഞിരിക്കുന്നത്

ഇന്ന് ഇന്ത്യയിൽ ടെലികോം മേഖലയിൽ മുന്നിട്ടു നിൽക്കുന്ന ഒരു പ്രസ്ഥാനങ്ങളിൽ ഒന്നാണ് റിലയൻസ് .പല പുതിയ ഉത്പ്പന്നങ്ങളും റിയലൻസ് ജിയോ ഇപ്പോൾ പുറത്തിറക്കുന്നുണ്ട് .ഇനി ജിയോ പുറത്തിറക്കുവാനിരിക്കുന്നത് 5ജി ലോകം എന്ന സ്വപ്നമാണ് .ഉടൻ തന്നെ അത്തരത്തിൽ 5ജി സർവീസുകളും ജിയോയിൽ നിന്നും പ്രതീഷിക്കാവുന്നതാണ് . 

എന്നാൽ ഇപ്പോൾ  ജിയോയുടെ പുതിയ ഉത്പന്നങ്ങൾ പുറത്തിറക്കിയതായി ടെലികോം ടോക്ക് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു .റിപ്പോർട്ടുകൾ പ്രകാരം Jio WiFi മെഷ് റൗട്ടറുകളാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് എന്നാണ് .ഈ പുതിയ റൗട്ടറുകളുടെ വില വരുന്നത് 2499 രൂപയും ആണ് .

ജിയോ ഐ പി എൽ ഓഫറുകൾ

ഈ വർഷത്തെ IPL അടുത്ത മാസം ആരംഭിക്കുന്നു .ഇതാ ഇപ്പോൾ പിതിയ ഓഫറുകളും ജിയോയുടെ ഉപഭോതാക്കൾക്ക് പുറത്തിറക്കിയിരിക്കുന്നു .ജിയോയുടെ ഈ ഓഫറുകൾക്ക് ഒപ്പം ഓൺലൈൻ വഴി IPL കാണുവാൻ സാധിക്കുന്ന ഓഫറുകളാണ് ഇപ്പോൾ ലഭിക്കുന്നത് .ഓൺലൈൻ സ്‌ട്രീമിംഗ്‌ സർവീസുകൾ ഈ ഓഫറുകൾക്ക് ഒപ്പം ലഭിക്കുന്നുണ്ട് .ഓഫറുകൾ ഏതൊക്കെയാണ് എന്ന് നോക്കാം  .

401 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 3 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ജിയോയിൽ നിന്നും ജിയോയിലേക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ മറ്റു കണക്ഷനുകളിലേക്കു 1,000 മിനുട്ട് കോളിംഗ് എന്നിവ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ ഓഫറുകൾ ലഭിക്കുന്നത് .

കൂടാതെ 6 ജിബിയുടെ എക്സ്ട്രാ ഡാറ്റയും ഉപഭോതാക്കൾക്ക് ഈ ഓഫറുകളിൽ ലഭിക്കുന്നതാണ് .മുഴുവനായി 90 ജിബിയുടെ ഡാറ്റയാണ് ഉപഭോതാക്കൾക്ക് ഈ റീച്ചാർജുകളിലൂടെ ലഭ്യമാകുന്നത് .Jio Cinema, Jio TV, JioNews കൂടാതെ മറ്റു ആപ്ലിക്കേഷനുകളും ഈ ഓഫറുകൾക്ക് ഒപ്പം ലഭിക്കുന്നതാണ് . Disney+ Hotstar സർവീസുകളും ഉപഭോതാക്കൾക്ക് ഈ 401 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നുണ്ട് .IPL ഓൺലൈൻ സ്ട്രീമിംഗ് ഇത്തരത്തിൽ ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .

 

റീച്ചാർജുകൾ ചെയ്യുന്നതിനായി 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :