ദിവസ്സേന 4ജിബിയുടെ ഡാറ്റ വീതം 28 ദിവസത്തേക്ക് ലഭിക്കുന്ന ഓഫർ

Updated on 07-Apr-2019
HIGHLIGHTS

ജിയോയുടെ നിലവിൽ ലഭിക്കുന്ന ലാഭകരമായ ഓഫറുകൾ

ജിയോയുടെ നിലവിൽ ലഭിക്കുന്ന ലാഭകരമായ ഓഫറുകൾ

 

ജിയോയുടെ നിലവിൽ ലഭ്യമാകുന്ന ഒരു ലാഭകരമായ ഓഫറുകളിൽ ഒന്നാണ് 509 രൂപയ്ക്ക് പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .509 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 4 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും അതുപോലെ 100 SMS എന്നിവയും ഉപഭോതാക്കൾക്ക് ഈ ഓഫറുകളിൽ ലഭ്യമാകുന്നതാണു് .28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ജിയോ ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .മുഴുവനായി ഇതിൽ 112 ജിബിയുടെ 4ജി ഡാറ്റയാണ് ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .

ജിയോയുടെ ഇപ്പോൾ ലഭിക്കുന്ന മറ്റു  ഓഫറുകൾ 

ഇപ്പോൾ ടെലികോം മേഖലയിൽ ഏറ്റവും മികച്ച ഓഫറുകൾ പുറത്തിറക്കുന്നത് ജിയോ തന്നെയാണ് .ജിയോയുടെ അൺലിമിറ്റഡ് വന്നതിനു ശേഷമാണു മറ്റു ടെലികോം കമ്പനികളും മികച്ച ഓഫറുകളുമായി രംഗത്ത് എത്തിയത് എന്നുതന്നെ പറയാം .കുറഞ്ഞ ചിലവിൽ ഉപഭോതാക്കൾക്ക് മികച്ച ഓഫറുകളാണ് ജിയോ നിലവിലും ഉപഭോതാക്കൾക്ക് നൽകുന്നത് .ഇപ്പോൾ ഇവിടെ ജിയോയിൽ നിന്നും ദിവസ്സേന 2 ജിബിയുടെ ഡാറ്റ ലഭിക്കുന്ന 4 ഓഫറുകൾ ഏതൊക്കെയാണ് എന്ന് നോക്കാം .

അതിൽ ആദ്യം പറയേണ്ടത് ജിയോയുടെ 198 രൂപയുടെ ഓഫറുകളെയാണ് .198 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സന 2 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ഈ ഓഫറുകളിൽ ജിയോ ഉപഭോതാക്കൾക്ക് ദിവസ്സേന 100 SMS കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകൾ എന്നിവ ലഭിക്കുന്നതാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .അതായത് 198 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് മുഴുവനായി 56 ജിബിയുടെ 4ജി ഡാറ്റയാണ് .ജിയോയുടെ ഓഫറുകളിൽ ലഭിക്കുന്ന ഒരു മികച്ച ഓഫർ തന്നെയാണിത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :