ഇന്ത്യയിലെ ആദ്യത്തെ വിലകുറഞ്ഞ ബഡ്ജറ്റ് 5ജി ഇതാ എത്തുന്നു
ജിയോയുടെ 5ജി ഫോണുകൾ ഈ വർഷം വിപണിയിൽ പ്രതീക്ഷിക്കാം
10000 രൂപ റെയ്ഞ്ചിൽ തന്നെ പ്രതീക്ഷിക്കാവുന്ന ഒരു ഫോൺ ആണിത്
ഇന്ത്യൻ വിപണിയിൽ ഇപ്പോൾ മികച്ച 5ജി സ്മാർട്ട് ഫോണുകൾ ലഭിക്കുന്നതാണ് .നിലവിൽ 15000 രൂപ റെയ്ഞ്ചിൽ വരെയാണ് ഇപ്പോൾ 5ജി സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .എന്നാൽ ഈ വർഷം 10000 രൂപ റെയ്ഞ്ചിൽ 5ജി സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .ജിയോ യുടെ 5ജി ഫോണുകളാണ് അതിൽ എടുത്തു പറയേണ്ടത് .
ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ 5ജി ഫോണുകൾ ഈ വർഷം അവസാനത്തോടുകൂടി തന്നെ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഈ ജിയോ 5ജി ഫോണുകൾ Snapdragon 480 പ്രോസ്സസറുകളിൽ ആണ് വിപണിയിൽ എത്തുക എന്നതാണ് .
ഇതിന്റെ പ്രതീക്ഷിക്കുന്ന സവിശേഷതകളിൽ മറ്റൊന്നാണ് ഇതിന്റെ ഡിസ്പ്ലേ .ഈ സ്മാർട്ട് ഫോണുകൾ 6.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ തന്നെ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ ആൻഡ്രോയിഡിന്റെ Android 11 പ്രോസ്സസറുകളിൽ ആകും പ്രവർത്തിക്കുക .ടട്രിപ്പിൾ പിൻ ക്യാമറകൾ പിന്നിൽ പ്രതീക്ഷിക്കാവുന്നതാണ് .
ഇപ്പോൾ ലഭിക്കുന്ന ലീക്കുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ 13 മെഗാപിക്സൽ + 2 മെഗാപിക്സൽ + 8 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളിലും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളിലും പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളിൽ 5000mAh ന്റെ ബാറ്ററി ലൈഫും പ്രതീഷിക്കാവുന്നാതാണ് .