141 രൂപയ്ക്ക് ജിയോ ഫോൺ 2 ഇന്ന് സ്വന്തമാക്കാം

141 രൂപയ്ക്ക് ജിയോ ഫോൺ 2 ഇന്ന് സ്വന്തമാക്കാം

ജിയോയുടെ മുൻപ് പുറത്തിറങ്ങിയ ഫീച്ചർ ഫോണിനേക്കാൾ കൂടുതൽ സവിശേഷതയേറിയ മോഡലാണ് ജിയോ ഫോൺ 2 .വലുപ്പത്തിലും മറ്റു ജിയോ ഫോൺ 1 നേക്കാൾ മികച്ചു തന്നെ നിൽക്കുന്നു . 2.4 ഇഞ്ചിന്റെ കീപ്പാടോടുകൂടിയ  QWERTY QVGA ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .512MB  റാം ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെതന്നെ 4 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് 128 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിന്റെ മറ്റു ചില ആന്തരിക സവിശേഷതകളാണ് .2999 രൂപയാണ് ഇതിന്റെ വില വരുന്നത് .ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ സെയിൽ ആരംഭിക്കുന്നതാണ് .

ഡ്യൂവൽ സിം സപ്പോർട്ടോടുകൂടിയ ഈ ഫോണിന്റെ ബാറ്ററി ലൈഫ് 2000mAh ആണ് .കൂടാതെ ഈ ഫോണുകളിൽ 4ജി VoLTE & VoWiF സപ്പോർട്ട് ചെയ്യുന്നതാണ് .ഈ മോഡലുകൾക്ക് ഒപ്പം ജിയോ ഹാങ്ങാമ ഓഫറുകളും ലഭിക്കുന്നുണ്ട് .ഈ മാസം മുതൽ ഇതിന്റെ ബുക്കിങ് ആരംഭിക്കുന്നു .കൂടാതെ ഇതിന്റെ മറ്റു പ്രധാന സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിൽ വാട്ട്സ് ആപ്പ് ,ഫേസ് ബുക്ക് പോലെയുള്ള ആപ്ലികേഷനുകൾ ഉപയോഗിക്കുവാൻ സാധിക്കുന്നു എന്നതാണ് .കൂടാതെ EMI വഴി വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി 141 രൂപയുടെ മാസ  EMIൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ജിയോ ഫോൺ ഓഫറുകൾ 

ജിയോയുടെ ഫോണുകൾക്ക് ഒപ്പം നിലവിൽ ലഭ്യമാകുന്നത് മൂന്നു മികച്ച ഓഫറുകളാണ് .49 രൂപയുടെ കൂടാതെ 99 രൂപയുടെ ഓഫറുകൾ & 153 രൂപയുടെ ഓഫറുകൾ എന്നിങ്ങനെയാണ് .അതിൽ 49 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഫോൺ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് അൺലിമിറ്റഡ് വോയിസ് കോളുകൾ കൂടാതെ 50 SMS & 1 ജിബിയുടെ ഡാറ്റ എന്നിങ്ങനെയാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .എടുത്തുപറയേണ്ടത് 1 ജിബിയുടെ ഡാറ്റ മുഴുവനായാണ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .

അടുത്തതായി ലഭിക്കുന്നത് 99 രൂപയുടെ ഓഫറുകൾ ആണ് .99 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഫോൺ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് അൺലിമിറ്റഡ് വോയിസ് കോളുകൾ കൂടാതെ 300  SMS & 14  ജിബിയുടെ ഡാറ്റ എന്നിങ്ങനെയാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ദിവസ്സേന 0.5GBയുടെ ഡാറ്റ മാത്രമാണ് ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .

153 രൂപയുടെ ജിയോ ഫോൺ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ,അൺലിമിറ്റഡ് വോയിസ് കോളുകൾ കൂടാതെ 100 SMS ദിവസ്സേന & 42 ജിബിയുടെ ഡാറ്റ എന്നിങ്ങനെയാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ദിവസ്സേന 1.5GBയുടെ ഡാറ്റയാണ്  ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .നിലവിൽ ലഭ്യമാകുന്ന ലാഭകരമായ ഒരു ഓഫർ കൂടിയാണിത് .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo