ഇനി ജിയോ തരംഗം എത്തുന്നത് സാറ്റ് ലൈറ്റ് സംവിധാനത്തോടുകൂടി

ഇനി ജിയോ തരംഗം എത്തുന്നത് സാറ്റ് ലൈറ്റ് സംവിധാനത്തോടുകൂടി
HIGHLIGHTS

റിലയൻസ് ജിയോയുടെ പുതിയ അത്ഭുതങ്ങൾ ഇതാ എത്തുന്നു

ജിയോയുടെ സാറ്റ് ലൈറ്റ് ഇന്റർനെറ്റ് സർവീസ് എത്തുന്നു

ജിയോയുടെ ഉപഭോക്താക്കൾക്ക് വലിയ ഒരു സന്തോഷവാർത്തയാണ് ഇപ്പോൾ എത്തിയിരിക്കുന്നത് .അതായത് ഉൾനാടൻ ഗ്രാമങ്ങളിലേക്ക് ജിയോയുടെ സർവീസുകൾ വ്യാപിപ്പിക്കാൻ 4ജി LTE സർവീസുകൾ കൂടുതൽ വേഗതയിൽ ലഭ്യമാക്കുന്നതിന് സാറ്റ് ലൈറ്റിന്റെ സഹായം തേടാൻ ഒരുങ്ങുകയാണ് ജിയോ .അതിന്നായി ജിയോ SES മായി ചേർന്ന് സഹകരിക്കും .ജിയോയുടെ 4ജി സർവീസുകൾ എത്താനാകാത്ത കേന്ദ്രങ്ങളിലേക്കാണ് ഇത്തരത്തിൽ സാറ്റ് ലൈറ്റിന്റെ സഹായം തേടുന്നത് .

ഇത്തരത്തിൽ സാറ്റ് ലൈറ്റിന്റെ സഹായത്തോടെ മികച്ച വേഗതയിൽ 4ജി LTE സർവീസുകൾ ഗ്രാമങ്ങളിൽ എത്തിക്കുകയാണെങ്കിൽ അത് ജിയോയുടെ ഉപഭോക്താക്കളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാക്കുവാൻ സഹായിക്കും എന്നാണ് കരുതുന്നത് .

ജിയോ നൽകുന്ന പ്ലാനുകൾ നോക്കാം 

റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ വളരെ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ലഭിക്കുന്നുണ്ട് .അൺലിമിറ്റഡ് കോളുകൾ ,കൂടാതെ ഡാറ്റ എന്നിങ്ങനെ പലതരം ജിയോ പ്ലാനുകൾ ലഭിക്കുന്നുണ്ട് .എന്നാൽ ജിയോ നൽകുന്ന അൺലിമിറ്റഡ് വാലിഡിറ്റി പ്ലാനുകൾ ഒരുപക്ഷെ നമ്മൾ അധികം ശ്രദ്ധിക്കാതെ പോയ ഓഫറുകളിൽ ഒന്നാകും .ടോപ്പ് അപ്പുകളിൽ ആണ് റിലയൻസ് ജിയോ ഇപ്പോൾ അൺലിമിറ്റഡ് വാലിഡിറ്റി നൽകുന്നത് .20 രൂപ മുതൽ ലഭിക്കുന്ന ടോപ്പ് അപ്പുകൾ നിലവിൽ ലഭിക്കുന്നുണ്ട് .

20 രൂപയ്ക്ക് 14.95 രൂപയുടെ ടോക്ക് ടൈം അൺലിമിറ്റഡ്  വാലിഡിറ്റിയിൽ ലഭിക്കുന്നതാണ് .അതുപോലെ തന്നെ 50 രൂപയുടെ ടോപ്പ് അപ്പുകളിൽ 39.37 രൂപയുടെ ടോക്ക് ടൈം കൂടാതെ അൺലിമിറ്റഡ് വാലിഡിറ്റി കൂടാതെ 100 രൂപയുടെ ടോപ്പ് അപ്പുകളിൽ 81.75 രൂപ ടോക്ക് ടൈം കൂടാതെ അൺലിമിറ്റഡ് വാലിഡിറ്റി ലഭിക്കുന്നതാണ് .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo