ജിയോ ഉപഭോക്താക്കൾക്ക് 2 ദിവസ്സത്തെ അധിക ക്രെഡിറ്റ് നൽകും

Updated on 10-Feb-2022
HIGHLIGHTS

ജിയോ ഉപഭോക്താക്കൾക്ക് 2 ദിവസ്സത്തെ സൗജന്യ വാലിഡിറ്റി

നെറ്റ് വർക്ക് നിശ്ചലമായതിനെ തുടർന്നാണ് സൗജന്യ വാലിഡിറ്റി

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം നെറ്റ് വർക്കുകളിൽ ഒന്നായ റിലയൻസ് ജിയോയുടെ നെറ്റ് വർക്ക് ശനിയാഴ്ച 8 മണിക്കൂർ തകരാറിൽ ആയിരുന്നു .മുംബൈ സർക്കിളുകളിൽ ആയിരുന്നു സംഭവം നടന്നിരുന്നത് .മുംബൈ സർക്കിളുകളിൽ മാത്രം റിലയൻസ് ജിയോയ്ക്ക് 1.5 കോടിയ്ക്ക് അടുത്തുവരിക്കാർ ആണുള്ളത് .

എന്നാൽ ആ 8 മണിക്കൂർ പ്രവർത്തനം നിലച്ചതിനു പകരമായി ജിയോ അവരുടെ ഉപഭോക്താക്കൾക്ക് 2 ദിവസ്സത്തെ അധിക ക്രെഡിറ്റ് നൽകും എന്ന് ഉപഭോക്താക്കളെ അറിയിച്ചിരിക്കുന്നു .ഇതോടെ നിലവിലത്തെ പ്ലാനുകൾ രണ്ടു ദിവസ്സംകൂടി കൂടുതൽ ലഭിക്കുന്നതാണ് .

ജിയോ നൽകുന്ന മികച്ച ചെറിയ പ്രീപെയ്ഡ് പ്ലാനുകൾ നോക്കാം

ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന മികച്ച ഡാറ്റ പ്ലാനുകളിൽ ഒന്നാണ് 26 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്നത് .26 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 2 ജിബിയുടെ ഡാറ്റയാണ് .

28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഉപഭോക്താക്കൾക്ക് ഈ പ്ലാനുകൾ ലഭ്യമാകുന്നത് .62 രൂപയുടെ മറ്റൊരു പ്ലാൻ കൂടി ലഭ്യമാക്കുന്നുണ്ട് .62 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 6 ജിബിയുടെ 4ജി ഡാറ്റയാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഇത് ലഭിക്കുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :