ജിയോയുടെ പുതിയ പ്രഖ്യാപനങ്ങൾ ആഗസ്റ്റ് 12നു എത്തുന്നു ?
നമ്മൾ കാത്തിരുന്ന ജിയോയുടെ സർവീസുകൾ ആഗസ്റ്റ് 12നു എത്തുന്നു
ജിയോയുടെ വാർഷിക മീറ്റിംഗ് ഈ മാസം 12നു നടക്കുവാനിരിക്കെ പുതിയ ഓഫറുകൾ ജിയോയിൽ നിന്നും ഉപഭോതാക്കൾക്ക് പ്രതീക്ഷിക്കാം .അതിൽ എടുത്തു പറയേണത് ജിയോയുടെ 100Mbps സ്പീഡിൽ വരെ ലഭിക്കുന്ന ബ്രൊഡ് ബാൻഡ് സർവീസുകളാണ് .കൂടാതെ ജിയോയുടെ ഹോം ടിവി സർവീസുകളും അതുപോലെ ജിയോ ഡിഷ് DTH TV എന്നിവയും ഇതേ ദിവസ്സങ്ങളിൽ പുറത്തിറക്കുന്നു എന്നാണ് റിപ്പോർട്ടുകൾ .കൂടാതെ 1000Mbps കണക്ഷനുകൾക്ക് ഒപ്പം കോംപ്ലിമെന്ററി ലാൻഡ് ലൈൻ കണക്ഷനുകളും പ്രതീക്ഷിക്കാം .
ജിയോയുടെ ഹോം ടിവി
ജിയോ ഹോം ടിവി വഴി ഏകദേശം 600 ചാനലുകളാണ് കാണുവാൻ സാധിക്കുന്നത് .എന്നാൽ ഒരു മാസം ജിയോ ഹോം ടെലിവിഷനുകൾ ഉപയോഗിക്കുവാൻ ഏകദേശം 100 ജിബിയുടെ ഡാറ്റ വേണമെന്നാണ് കരുതപ്പെടുന്നത് .കുറഞ്ഞ ചിലവിൽ കൂടുതൽ ചാനലുകൾ ആസ്വദിക്കുന്ന പുതിയൊരു ടെക്നോളോജിയാണ് ഇപ്പോൾ ജിയോ ഹോം ടിവിയിലൂടെ ഉദ്ദേശിക്കുന്നത് .
അടുത്തതായി ജിയോയുടെ എക്കോ സിസ്റ്റം ഇന്ത്യയിൽ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .കൂടാതെ ജിയോ സ്മാർട്ട് ടിവി ,DTH സർവീസുകൾ ,ഇന്റർനെറ്റ് ഓഫ് തിങ്ക്സ് ,കൂടാതെ ജിയോ ഫൈബർ സർവീസുകളും ഉടൻ തന്നെ ജിയോയിൽ നിന്നും നമുക്ക് പ്രതീക്ഷിക്കാവുന്നതാണ് .ജിയോ ഹോം ടിവിയുടെ സഹായത്തോടെ ഉപഭോതാക്കൾക്ക് വോയിസ് കൂടാതെ വീഡിയോ കോളുകളും ചെയ്യുവാൻ സാധിക്കുന്നതാണ് .ഐപി ടിവി സർവീസ് രൂപത്തിലാണ് ഉപഭോതാക്കൾക്ക് ജിയോയുടെ ഹോം ടിവി ലഭ്യമാകുന്നത് .ഇന്റർനെറ്റ് ഉണ്ടെങ്കിൽ മാത്രമേ ഹോം ടെലിവിഷനുകൾ ആസ്വദിക്കുവാൻ സാധിക്കുകയുള്ളു .