ജിയോ ഇതാ റൗട്ടർ സൗജന്യമായി നൽകുന്ന പ്ലാനുകൾ നോക്കാം
ജിയോയുടെ പുതിയ ഓഫറുകൾ ഇതാ എത്തിയിരിക്കുന്നു
ഒപ്പം ജിയോയുടെ പുതിയ ഉത്പന്നങ്ങളും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്
ജിയോയുടെ പുതിയ ഗെയിമിംഗ് ഉത്പന്നങ്ങളും കൂടാതെ ജിയോയുടെ വൈഫൈ പോസ്റ്റ്പെയ്ഡ് പ്ലാനുകളും ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്നതാണ് .Reliance Jio Game കൺട്രോളർ ആണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് . Bluetooth 4.1 കൂടാതെ 8 മണിക്കൂർ വരെ ലഭിക്കുന്ന ബാറ്ററി ലൈഫ് എന്നിവയാണ് Reliance Jio Game കൺട്രോളറിന്റെ ഫീച്ചറുകളിൽ എടുത്തു പറയേണ്ടത് .ആൻഡ്രോയിഡിന്റെ ടെലിവിഷനുകളിൽ അടക്കം ഇത് സപ്പോർട്ട് ആകുന്നതാണ് .
മികച്ച ഒരു ഗെയിമിംഗ് എക്സ്പീരിയൻസ് കാഴ്ചവെക്കുന്ന ഒരു ഉത്പന്നം കൂടിയാണ് ഇപ്പോൾ റിലയൻസ് ജിയോ പുറത്തിറക്കിയിരിക്കുന്ന ഈ ഗെയിമിംഗ് കൺട്രോളുകൾ .കൂടാതെ 200gm ഭാരമാണ് ഈ കൺട്രോളുകൾക്ക് ഉള്ളത് .ബ്ലാക്ക് നിറങ്ങളിൽ Reliance Jio Game കൺട്രോളർ വിപണിയിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വില നോക്കുകയാണെങ്കിൽ 3499 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത് .EMI ഓപ്‌ഷനുകളും ഇതിനു ലഭിക്കുന്നതാണ് .
JIOFI POSTPAID PLANS
അടുത്തതായി ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ജിയോ ഫൈ പോസ്റ്റ്പെയ്ഡ് ഓഫറുകളാണ് .ഈ ഓഫറുകൾക്ക് ഒപ്പം ജിയോ വൈഫൈ റൗട്ടർ ഉപഭോക്താക്കൾക്ക് സൗജന്യമായി ലഭിക്കുന്നതാണ് .എന്നാൽ TC അനുസരിച്ചു മാത്രമാണ് ഉപഭോക്താക്കൾക്ക് ഈ ജിയോ വൈഫൈ സൗജന്യമായി ലഭിക്കുന്നത് .
കൂടാതെ മൂന്ന് പുതിയ ജിയോ വൈഫൈ പോസ്റ്റ് പെയ്ഡ് ഓഫറുകളും ഇപ്പോൾ ജിയോ അവതരിപ്പിച്ചിരിക്കുന്നു .249 രൂപയുടെ ,299 രൂപയുടെ കൂടാതെ 249 രൂപയുടെ പ്ലാനുകളാണ് ലഭിക്കുന്നത് . 249 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ ജിയോ വൈഫൈ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് മാസ്സം 30 ജിബിയുടെ ഡാറ്റയാണ് .299 രൂപയുടെ ജിയോ വൈഫൈ പ്ലാനുകളിൽ ജിയോ വൈഫൈ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് മാസ്സം 40 ജിബിയുടെ ഡാറ്റയാണ്.
അവസാനം 349 രൂപയുടെ വൈഫൈ പ്ലാനുകളിൽ ജിയോ വൈഫൈ പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 50 ജിബിയുടെ ഡാറ്റയാണ് .ഈ മൂന്ന് പ്ലാനുകളിൽ ഏതെങ്കിലും ഒരു പ്ലാൻ നിങ്ങൾക്ക് തിരഞ്ഞെടുക്കാം . ഒപ്പം ജിയോ വൈഫൈ നിങ്ങൾക്ക് TC അനുസരിച്ചു സൗജന്യമായി ലഭിക്കുന്നതാണ് .18 മാസ്സം ഉപഭോക്താക്കൾ ഇത് തുടർച്ചയായി റീച്ചാർജ്ജ് ചെയ്തു ഉപയോഗിക്കണം . ഇല്ലെങ്കിൽ വൈഫൈ തിരിച്ചു നൽകേണ്ടി വരും .