ജിയോയുടെ പുതിയ ഫൈബർ പ്ലാനുകൾ പുറത്തിറക്കിയിരിക്കുന്നു
399 രൂപ മുതലുള്ള പ്ലാനുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്
കൂടാതെ ഇപ്പോൾ 30 ദിവസ്സത്തെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനുകളും ലഭിക്കുന്നു
ജിയോയുടെ പുതിയ ഫൈബർ പ്ലാനുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .ജിയോയുടെ പുതിയ ഫൈബർ ഓഫറുകൾ ഇനി ആരംഭിക്കുന്നത് 399 രൂപ മുതലാണ് .12ഒടിടി സർവീസുകളും ജിയോ ഫൈബർ ഉപഭോതാക്കൾക്ക് ഇതിലൂടെ ലഭ്യമാകുന്നതാണു് .ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന മിനിമം പ്ലാൻ എന്ന് പറയുന്നത് 399 രൂപയുടെ പ്ലാനുകളാണ് .
1499 രൂപയുടെ ഡെപ്പോസിറ്റ് തുകയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .അതുപോലെ തന്നെ എടുത്തു പറയേണ്ടത് പുതിയ ഉപഭോതാക്കൾക്ക് 30 ദിവസ്സത്തെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനുകളും ലഭിക്കുന്നതാണ് .399 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് സെക്കന്റിൽ 30 മെഗാ ബൈറ്റ് വേഗതയിലാണ് ലഭിക്കുന്നത് .
അതായത് നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെ വലിയ ജിബി ഡാറ്റ ഡൗൺലോഡ് സാധ്യമാകുന്നു .അടുത്തതായി ലഭിക്കുന്നത് 699 രൂപയുടെ പ്ലാനുകളാണ് .699 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 100 മെഗാ ബൈറ്റ് വേഗതയിലാണ് .
കൂടാതെ അൺലിമിറ്റഡ് ഇന്റർനെറ്റ് സേവനങ്ങളും ലഭിക്കുന്നതാണ് .999 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് സെക്കൻഡിൽ 150 മെഗാ ബൈറ്റ്സ് വേഗതയിലാണ് .അൺലിമിറ്റഡ് ഇന്റർനെറ്റ് സേവനങ്ങളും കൂടാതെ 11 OTT സേവനങ്ങളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .