വീണ്ടും ജിയോ തരംഗം ;3000 രൂപയ്ക്ക് താഴെ 5ജി ഫോണുകൾ എത്തിക്കും

വീണ്ടും ജിയോ തരംഗം ;3000 രൂപയ്ക്ക് താഴെ 5ജി ഫോണുകൾ എത്തിക്കും
HIGHLIGHTS

ജിയോയുടെ പുതിയ ഫോണുകൾ ഉടനെ തന്നെ പ്രതീക്ഷിക്കാം

ജിയോയുടെ 5ജി ഫോണുകളാണ് വിപണിയിൽ എത്തുന്നത്

ജിയോയുടെ പുതിയ ഉത്പന്നങ്ങളായ ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നതിനെക്കുറിച്ചുള്ള വാർത്തകൾ നേരത്തെ തന്നെ വന്നിരുന്നു .ഈ വർഷത്തെ ആനുവൽ മീറ്റിംഗിൽ ആയിരുന്നു ജിയോയുടെ 5ജി ടെക്ക്നോളജിയും കൂടാതെ ഗൂഗിളിനൊപ്പം ഉള്ള പുതിയ സംരംഭവും പ്രഖ്യാപിച്ചിരുന്നത് .എന്നാൽ ഇപ്പോൾ ജിയോയുടെ പുതിയ ആൻഡ്രോയിഡ് ഫോണുകളുടെ വിവരങ്ങൾ ലിസ്റ്റ് ചെയ്‌ത രീതിയിലുള്ള വാർത്തകൾ എത്തി തുടങ്ങിയിരിക്കുന്നു .എന്നാൽ ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ 2500 രൂപ മുതൽ 3000 രൂപ റേഞ്ച് വരെയുള്ള ഫോണുകളാണ് പുറത്തിറക്കുന്നത് എന്നാണ് സൂചനകൾ .

അത്തരത്തിൽ ലഭിക്കുന്ന വിവരങ്ങളിൽ ജിയോയുടെ പുതിയ 5ജി സ്മാർട്ട് ഫോണുകളും ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് സൂചനകൾ .റിപ്പോർട്ടുകൾ പ്രകാരം രണ്ടു 5ജി സ്മാർട്ട് ഫോണുകളും കൂടാതെ ഒരു 4ജി കണക്ടിവിറ്റി സ്മാർട്ട് ഫോണുകളും പുറത്തിറക്കുന്നുണ്ട് .ജിയോ ഓർബിക്ക് മിറ 5ജി ,ഓർബിക്ക് മാജിക്ക് 5ജി എന്നി രണ്ടു 5ജി സപ്പോർട്ട് സ്മാർട്ട് ഫോണുകളും കൂടാതെ മറ്റൊരു 4ജി സപ്പോർട്ട് ആയ ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകളും ആണ് എത്തുന്നത് എന്നാണ് സൂചനകൾ .

ജിയോയുടെ 5ജി കണക്ടിവിറ്റി ആരംഭിക്കുന്ന സമയത്തു തന്നെ ജിയോയിൽ നിന്നും കൂടുതൽ 5ജി കൂടാതെ 4ജി ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകൾ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾ എല്ലാം തന്നെ വിലകുറഞ്ഞ സ്മാർട്ട് ഫോണുകളാകും എന്നാണ് പുറത്തുവരുന്ന സൂചനകൾ .

കുറഞ്ഞ ചിലവിൽ തന്നെ ജിയോയുടെ 5ജി സപ്പോർട്ട് സ്മാർട്ട് ഫോണുകളും വിപണിയിൽ എത്തിക്കും എന്നാണ് റിപ്പോർട്ടുകൾ .ആൻഡ്രോയിഡിന്റെ 10 ഓപ്പറേറ്റിംഗ് സിസ്റ്റം പോലെയുള്ള ഓ എസ് തന്നെ ജിയോയുടെ പുതിയ ഫോണുകൾക്കുണ്ടാകും .

കൂടാതെ ജിയോയുടെ ആനുവൽ മീറ്റിംഗിൽ പ്രഖ്യാപിച്ച മറ്റു പല ഉത്പന്നങ്ങളും നമുക്ക് വരും മാസ്സങ്ങളിൽ തന്നെ പ്രതീഷിക്കാവുന്നതാണ് .അതുപോലെ തന്നെ ജിയോ ഓർബിക്ക് മിറ 5ജി ,ഓർബിക്ക് മാജിക്ക് 5ജി  കൂടാതെ 4 ജി സ്മാർട്ട് ഫോണുകൾ ഈ വർഷം അവസാനത്തോടുകൂടിയോ അല്ലെങ്കിൽ അടുത്തവർഷം ആദ്യം തന്നെയോ പ്രതീക്ഷിക്കാവുന്നതാണ് . 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo