ജിയോയുടെ ജിഗാ ഫൈബർ ഓഫറുകൾ നോക്കാം

Updated on 18-Jun-2019

ജിയോയുടെ നിലവിൽ ലഭ്യമാകുന്ന ബ്രൊഡ് ബാൻഡ് സർവീസുകളാണ് ജിയോ ജിഗാ ഫൈബർ സർവീസുകൾ .ഇപ്പോൾ അവരുടെ ഓഫറുകൾ പുതുക്കി പുതിയ രീതിയിൽ പുറത്തിറക്കിയിരിക്കുന്നു .ഇപ്പോൾ ഉപഭോതാക്കൾക്ക് 600 രൂപയിൽ തുടങ്ങുന്ന ലാഭകരമായ ബ്രൊഡ് ബാൻഡ് സർവീസുകളാണ് ലഭ്യമാകുന്നത് .നേരത്തെ 4500 രൂപയുടെ ഡെപ്പോസിറ്റുകളിലായിരുന്നു ജിയോയുടെ ഈ ഫൈബർ സർവീസുകൾ ഉപഭോതാക്കൾക്ക് ലഭിച്ചിരുന്നത് .

എന്നാൽ ഇപ്പോൾ 2500 രൂപയുടെ ഡെപ്പോസിറ്റ് തുകയിൽ ഉപഭോതാക്കൾക്ക് ജിയോ ജിഗാ ഫൈബർ സർവീസുകൾ ലഭ്യമാകുന്നത് എന്നാണ് സൂചനകൾ  .

4500 റൂഹായുടെ പ്ലാനുകളിൽ 100 mbps വേഗതയിലാണ് ഉപഭോതാക്കൾക്ക് കണക്ഷനുകൾ ലഭിച്ചിരുന്നത് .എന്നാൽ ഇപ്പോൾ 2500 രൂപയുടെ പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് 50 mbps വേഗതയിലാണ് ലഭ്യമാകുക എന്നാണ് ലഭിക്കുന്ന സൂചനകൾ .ഇങ്ങനെ 2500 രൂപയുടെ ഡെപ്പോസിറ്റ് തുകയിൽ ലഭ്യമാകുക ആണെങ്കിൽ കൂടുതൽ ഉപഭോതാക്കളെ ജിയോ ജിഗാ ഫൈബർ സർവീസുകളിൽ അംഗമാക്കുവാൻ സാധിക്കും എന്നാണ് കരുതുന്നത് .പുതുക്കിയ ഡെപ്പോസിറ്റ് തുകയുടെ വിവരങ്ങൾ ഒന്നും തന്നെ ഇപ്പോൾ ജിയോ പുറത്തുവിട്ടില്ല .നിലവിൽ ജിയോയുടെ ക്രിക്കറ്റ് ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .

ജിയോയുടെ ക്രിക്കറ്റ് ഓഫറുകൾ

ജിയോയുടെ പുതിയ ക്രിക്കറ്റ് ഡാറ്റ ഓഫറുകൾ പുറത്തിറക്കി .251 രൂപയുടെ റീച്ചാർജുകളിലാണ് ജിയോ ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .ജിയോയുടെ ഈ റീച്ചാർജുകൾ ചെയ്‌യുന്നവർക്ക്  TC അനുസരിച്ചു IPL ഫൈനൽ കാണുവാനുള്ള അവസരങ്ങളും ലഭിക്കുന്നതാണ് .251 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 102 ജിബിയുടെ 4ജി ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിങ് എന്നിവ .

51 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ജിയോ ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് മുഖേന ഈ ഓഫറുകൾ റീച്ചാർജ്‌ ചെയ്യുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :