ജിയോയുടെ ബ്രൊഡ് ബാൻഡ് ഓഫറുകൾ vs എയർടെൽ ബ്രൊഡ് ബാൻഡ് ;താരതമ്മ്യം നോക്കാം

Updated on 17-Sep-2019
HIGHLIGHTS

500 Mbps വരെയാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത്

ജിയോയുടെ ഫൈബർ ഓഫറുകളുടെ പുതിയ പ്ലാനുകൾ 

100mbps സ്പീഡിൽ വരെ ലഭിക്കുന്ന പുതിയ ഫൈബർ സർവീസുകളാണ് ജിയോ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .ഈ പ്ലാനുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതിനായി 2500 രൂപയുടെ ഡെപ്പോസിറ്റ് ആണ് നൽകേണ്ടത് .അതിൽ 1500 രൂപയാണ് സെക്യൂരിറ്റി ഡെപോസിറ്റിലും കൂടാതെ 1000 രൂപ നോൺ റീഫൻഡബിൾ ഡെപോസിറ്റിലും പോകുന്നതായിരിക്കും.ബേസിക്ക് പ്ലാനുകൾ ആരംഭിക്കുന്നത് 699 രൂപയുടെ പ്ലാനുകളിലാണ് .Bronze'എന്ന പേരിലാണ് ഉപഭോതാക്കൾക്ക് ഈ പ്ലാനുകൾ ലഭിക്കുന്നത് .ഇതിന്റെ ആനുവൽ പ്ലാനുകളിൽ ബ്ലുടൂത് സ്പീറുകളും സെറ്റ് ടോപ്പ് ബോക്‌സും സൗജന്യമായി ലഭിക്കുന്നു .

ഈ പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്ന 100Mbps സ്പീഡിൽ 100ജിബി + 50ജിബി  ഡാറ്റയാണ് .എന്നാൽ ഇത് കഴിഞ്ഞാലും ഉപഭോതാക്കൾക്ക് 1mbps സ്പീഡിൽ ഇന്റർനെറ്റ് ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .അടുത്തതായി 849 രൂപയുടെ സിൽവർ എന്ന ഓഫറുകളാണ് .ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 200GBയുടെ ഹൈ സ്പീഡ് ഡാറ്റ ഒപ്പം 200ജിബിയുടെ അഡിഷണൽ ഡാറ്റ എന്നിവയാണ് .

അടുത്തതായി പുറത്തിറക്കിയിരിക്കുന്നത് 1,299 രൂപയുടെ മറ്റൊരു പ്ലാൻ ആണ് .ഈ പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 500GBയുടെ ഡാറ്റയാണ് .കൂടാതെ 250 ജിബിയുടെ അഡിഷണൽ ഡാറ്റയും ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .ഈ പ്ലാനുകളുടെ പേര് ഗോൾഡ് പ്രീപെയ്ഡ് പ്ലാനുകൾ എന്നാണ് .250Mbps വരെയാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .1299 രൂപമുതൽ ഉള്ള പ്ലാനുകളിൽ ടെലിവിഷനുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ഇതിന്റെ ആനുവൽ പ്ലാനുകളിൽ 24 ഇഞ്ചിന്റെ ടെലിവിഷനുകളും  സെറ്റ് ടോപ്പ് ബോക്‌സും സൗജന്യമായി ലഭിക്കുന്നു .

അടുത്തതായി പുറത്തിറക്കിയിരിക്കുന്നത് 2499  രൂപയുടെ മറ്റൊരു പ്ലാൻ ആണ് .ഈ പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 1250 GBയുടെ ഡാറ്റയാണ് .കൂടാതെ 250 ജിബിയുടെ അഡിഷണൽ ഡാറ്റയും ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .ഈ പ്ലാനുകളുടെ പേര് ഡയമണ്ട്  പ്രീപെയ്ഡ് പ്ലാനുകൾ എന്നാണ് .500 Mbps വരെയാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .ഇതിന്റെ ആനുവൽ പ്ലാനുകളിൽ 24 ഇഞ്ചിന്റെ ടെലിവിഷനുകളും  സെറ്റ് ടോപ്പ് ബോക്‌സും സൗജന്യമായി ലഭിക്കുന്നു .

അടുത്തതായി പുറത്തിറക്കിയിരിക്കുന്നത് 3999  രൂപയുടെ മറ്റൊരു പ്ലാൻ ആണ് .ഈ പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 2500 GBയുടെ ഡാറ്റയാണ് . .ഈ പ്ലാനുകളുടെ പേര് പ്ലാറ്റിനം  പ്രീപെയ്ഡ് പ്ലാനുകൾ എന്നാണ് .1 gbps വരെയാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .അവസാനമായി 5000 ജിബിയുടെ ഡാറ്റ പ്ലാനുകളാണ് പുറത്തിറക്കിയിരിക്കുന്നത് .8499 രൂപയുടെ പ്ലാനുകളിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .1 gbps വരെയാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .

എയർടെലിന്റെ ബ്രൊഡ് ബാൻഡ് ഓഫറുകൾ 

എയർടെൽ അവരുടെ ഏറ്റവും പുതിയ ബ്രൊഡ് ബാൻഡ് ഓഫറുകൾ പുറത്തിറക്കി .എയർടെൽ Xstream ഫൈബർ സർവീസുകളാണ് ഇപ്പോൾ എയർടെൽ പുറത്തിറക്കിയിരിക്കുന്നത് .ജിയോയുടെ ഏറ്റവും പുതിയ ഫൈബർ സർവീസുകളെ വെല്ലാൻ തന്നെയാണ് എയർടെൽ Xstream എത്തിയിരിക്കുന്നത് എന്നുതന്നെ പറയാം .കാരണം 1Gbps സ്‌പീഡിൽ വരെയാണ് എയർടെൽ ഈ പുതിയ ഫൈബർ സർവീസുകൾ എത്തിച്ചിരിക്കുന്നത് .എന്നാൽ ഈ സർവീസുകൾക്ക് മാസം 3999 രൂപയാണ് ചിലവുവരുന്നത് .

കൂടാതെ ആമസോൺ പ്രൈം മെമ്പർ ഷിപ്പ് ,നെറ്റ്ഫ്ലിക്സ് ,ZEE5 കൂടാതെ എയർടെലിന്റെ മറ്റു ബെനിഫിറ്റുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ഇന്ത്യയിലെ  100 സിറ്റികളിലാണ് ഇപ്പോൾ ഉപഭോതാക്കൾക്ക് എയർടെലിന്റെ ഈ പുതിയ ഫൈബർ സർവീസുകൾ ഹൈ സ്പീഡിൽ ലഭിക്കുന്നത് .കൂടുതൽ അറിയുന്നതിന്  www.airtel.in/broadband വെബ് സൈറ്റ് സന്ദർശിക്കാവുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :