ജിയോ ഫൈബർ സർവീസുകൾ നിങ്ങൾക്ക് അറിയേണ്ടതെല്ലാം

Updated on 29-Aug-2019

അടുത്ത മാസം ഉപഭോതാക്കൾക്ക് ലഭ്യമാകുന്ന ജിയോയുടെ ഏറ്റവും പുതിയ സർവീസുകൾ ആണ് ജിയോയുടെ ഫൈബർ സർവീസുകൾ .ഇപ്പോൾ ഈ സർവീസുകൾ ഉപഭോതാക്കൾക്ക് രജിസ്റ്റർ ചെയ്യുവാൻ സാധിക്കുന്നതാണ് .അതിന്നായി ആദ്യം തന്നെ ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് സന്ദർശിച്ചശേഷം അവിടെ ജിയോ ഫൈബർ എന്ന ഓപ്‌ഷനിൽ നിങ്ങളുടെ ഫോൺ നമ്പറുകൾ അടക്കമുള്ള കാര്യങ്ങൾ നൽകുക .അതിനു ശേഷം സൈറ്റിൽ ഉള്ള ഫോർമാലിറ്റീസ് കഴിഞ്ഞ ശേഷം ജിയോയുടെ എക്സികൂട്ടിവ് നിങ്ങളെ ബന്ധപ്പെടുന്നതായിരിക്കും .അതിനു ശേഷം നിങ്ങളുടെ പ്ലാനുകളുടെ വിവരങ്ങൾ ,ശേഷം  നിങ്ങളുടെ ഒർജിനൽ ഐഡി അടക്കമുള്ള രേഖകൾ നൽകി ഇത് എടുക്കാവുന്നതാണ് .

ജിയോയുടെ ഫൈബർ കേരളത്തിലെ ഈ 5 സ്ഥലങ്ങളിൽ ലഭ്യമാകുന്നു

ജിയോയുടെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ജിയോ ഫൈബർ സർവീസുകൾ ഇന്ത്യൻ മുഴുവനും എത്തുന്നു .ജിയോയുടെ വാർഷിക സമ്മേളനത്തിലാണ് പുതിയ പ്രഖ്യാപനങ്ങൾ ഇപ്പോൾ നടത്തിയിരിക്കുന്നത് .ജിയോയുടെ ഈ പുതിയ ഫൈബർ സർവീസുകൾക്കായി ഇതുവരെ 1.5 കോടി രെജിസ്ട്രേഷനുകളാണ് ലഭിച്ചിരിക്കുന്നത് .ജിയോയുടെ പുതിയ സർവീസുകൾ ആദ്യം ലഭിക്കുന്ന കേരളത്തിലെ അഞ്ചു പ്രധാന സ്ഥലങ്ങളിൽ മാത്രമാണ് .

കേരളത്തിൽ തിരുവനന്തപുരം ,കോഴിക്കോട് ,കണ്ണൂർ ,തൃശൂർ എന്നി സ്ഥലങ്ങളിൽ ഇത് സെപ്റ്റംബർ 5 മുതൽ ലഭിക്കുന്നതാണ് .കൂടാതെ ഇന്ത്യയിലെ 1600 പട്ടണങ്ങളിലും ഈ ജിയോ സർവീസുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നു .

കൂടാതെ ജിയോയുടെ ഒരു വർഷത്തെ ഫൈബർ കണക്ഷനുകൾ എടുക്കുന്ന ഉപഭോതാക്കൾക്ക് ജിയോയുടെ  HD ടെലിവിഷനോ കൂടാതെ പിസി കമ്പ്യൂട്ടറുകളോ സൗജന്യമായി നൽകുന്നു .വരുന്ന കാലങ്ങളിൽ ജിയോ ഫൈബർ കണക്ഷനുകൾ ഉള്ളവർക്ക് റിലീസ് സിനിമകൾ വീട്ടിൽ തന്നെ ഇരുന്നു കാണുവാനുള്ള സൗകര്യം ലഭിക്കുന്നു .സെപ്റ്റംബർ 5 മുതൽ ജിയോയുടെ ഫൈബർ സർവീസുകൾ ആരംഭിക്കുന്നു .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :