റെക്കോർഡ് നേട്ടങ്ങളുമായി ജിയോ ;300 മില്യൺ ഉപഭോതാക്കൾ
2019 ൽ പുതിയ നേട്ടങ്ങൾ കൈവരിച്ചു ജിയോ മുന്നേറുന്നു
ഉപഭോതാക്കൾക്ക് 4ജി അൺലിമിറ്റഡ് ഓഫറുകൾ പുറത്തിറക്കി തന്നെയാണ് ജിയോ മുന്നേറിയിരിക്കുന്നത് എന്നുതന്നെ പറയാം .പുതിയ റിപ്പോർട്ടുകൾ പ്രകാരം 300 മില്യൺ ഉപഭോതാക്കളാണ് ജിയോ ഉപയോഗിക്കുന്നത് .2016 സെപ്റ്റംബറിൽ ആണ് ജിയോ ആരംഭിക്കുന്നത് .മൂന്നു വർഷംകൊണ്ട് വലിയ നേട്ടങ്ങളാണ് ജിയോ ഇതുവരെ കൈവരിച്ചിരിക്കുന്നത് .എന്നാൽ വൊഡാഫോണും ഐഡിയായും ചേർന്നിട്ടും 408 മില്യൺ ആക്റ്റീവ് ഉപഭോതാക്കളാണുള്ളത് .എന്നാൽ അധികം താമസ്സിക്കാതെ തന്നെ വൊഡാഫോണിനെയും ജിയോ പിന്നിലാക്കും എന്ന കാര്യത്തിൽ സംശയം വേണ്ട .
ജിയോയുടെ ഇപ്പോൾ ലഭിക്കുന്ന മറ്റു ഓഫറുകൾ
ഇപ്പോൾ ടെലികോം മേഖലയിൽ ഏറ്റവും മികച്ച ഓഫറുകൾ പുറത്തിറക്കുന്നത് ജിയോ തന്നെയാണ് .ജിയോയുടെ അൺലിമിറ്റഡ് വന്നതിനു ശേഷമാണു മറ്റു ടെലികോം കമ്പനികളും മികച്ച ഓഫറുകളുമായി രംഗത്ത് എത്തിയത് എന്നുതന്നെ പറയാം .കുറഞ്ഞ ചിലവിൽ ഉപഭോതാക്കൾക്ക് മികച്ച ഓഫറുകളാണ് ജിയോ നിലവിലും ഉപഭോതാക്കൾക്ക് നൽകുന്നത് .ഇപ്പോൾ ഇവിടെ ജിയോയിൽ നിന്നും ദിവസ്സേന 2 ജിബിയുടെ ഡാറ്റ ലഭിക്കുന്ന 4 ഓഫറുകൾ ഏതൊക്കെയാണ് എന്ന് നോക്കാം .
അതിൽ ആദ്യം പറയേണ്ടത് ജിയോയുടെ 198 രൂപയുടെ ഓഫറുകളെയാണ് .198 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സന 2 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ഈ ഓഫറുകളിൽ ജിയോ ഉപഭോതാക്കൾക്ക് ദിവസ്സേന 100 SMS കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകൾ എന്നിവ ലഭിക്കുന്നതാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .അതായത് 198 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് മുഴുവനായി 56 ജിബിയുടെ 4ജി ഡാറ്റയാണ് .ജിയോയുടെ ഓഫറുകളിൽ ലഭിക്കുന്ന ഒരു മികച്ച ഓഫർ തന്നെയാണിത് .
മറ്റു വാർത്തകൾ
ഇപ്പോൾ ദിവസ്സേന 5ജിബിയുടെ ഡാറ്റ ലഭിക്കുന്ന ഓഫറുകൾ 2019