ഇന്ത്യയിൽ തന്നെ കൂടുതൽ വരിക്കാറുള്ള ജിയോയ്ക്ക് ഇപ്പോൾ കേരളത്തിൽ പുതിയ നേട്ടം കൈവരിച്ചിരിക്കുന്നതായി റിപ്പോർട്ടുകൾ .കൊറോണ സമയത്തു വീട്ടിലിരുന്ന് ജോലിചെയ്യുന്നതിനു പ്രേതെക ഓഫറുകൾ എല്ലാം റിലയൻസ് ജിയോ പുറത്തിറക്കിയിരുന്നു .എന്നാൽ ഇപ്പോൾ കേരളത്തിൽ ജനസംഖ്യയുടെ മൂന്നിലൊന്ന് ജിയോ ഉപഭോതാക്കളാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .
അതുപോലെ തന്നെ കർണ സമയത്തു വരിക്കാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാക്കുവാനും റിലയൻസ് ജിയോയ്ക്ക് സാധിച്ചു എന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത് .ലിമിറ്റഡ് ഡാറ്റ ഉപയോഗിച്ചുകൊണ്ടിരുന്ന ഉപഭോതാക്കൾക്കിടയിൽ റിലയൻസ് ജിയോ ഒരു വലിയ തരംഗം തന്നെയായിരുന്നു ശ്രിഷ്ട്ടിച്ചിരുന്നത് .
അടുത്ത വർഷം ജിയോയുടെ പുതിയ 5ജി നെറ്റ് വർക്കുകൾ പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ ജിയോയ്ക്ക് വരിക്കാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാക്കുവാൻ സാധിച്ചിരിക്കുന്നു .5ജി നെറ്റ് വർക്കുകൾ എത്തിക്കഴിഞ്ഞാൽ കേരളത്തിലും കൂടാതെ ഇന്ത്യയുടെ മറ്റു പല സംസ്ഥാനങ്ങളിലും ജിയോയ്ക്ക് വരിക്കാരുടെ എണ്ണത്തിൽ മുന്നേറുവാൻ സാധിക്കും എന്നുതന്നെയാണ് കരുതുന്നത് .
ഈ ലോക്ക് ഡൗൺ സമയത്തു വീട്ടിലിരുന്നു ജോലി ചെയ്യുന്നവർക്ക് പ്രേതെകമായ പാക്കേജുകളും അതുപോലെ തന്നെ ഒരേ സമയം നിരവധി ആളുകൾക്ക് പങ്കെടുക്കുവാൻ സാധിക്കുന്ന ഓൺലൈൻ വീഡിയോ കോളിംഗ് ആപ്ലിക്കേഷനുകളും ജിയോ അവതരിപ്പിച്ചിരുന്നു .