ഞെട്ടിച്ചു ജിയോ 5ജി ;ജിയോ 5ജി ടെസ്റ്റ് റിസൾട്ട് പുറത്തുവിട്ടു

ഞെട്ടിച്ചു ജിയോ 5ജി ;ജിയോ 5ജി ടെസ്റ്റ് റിസൾട്ട് പുറത്തുവിട്ടു
HIGHLIGHTS

ജിയോയുടെ 5ജി സർവീസുകളുടെ ടെസ്റ്റ് റിസൾട്ട ഇതാ നോക്കാം

കൂടാതെ ജിയോയുടെ 5ജി ഫോണുകളും വിപണിയിൽ ഉടൻ പ്രതീക്ഷിക്കാം

എല്ലാവരും കാത്തിരുന്ന ജിയോയുടെ 5ജി സർവീസുകൾ ഈ വർഷം തന്നെ പ്രതീക്ഷിക്കാം .ഇന്ത്യയിലെ പ്രമുഖ 13 നഗരങ്ങളിൽ മാത്രമാണ് ആദ്യ ഘട്ടത്തിൽ 5 ജി സർവീസുകൾ ലഭ്യമാകുക എന്നായിരുന്നു കേന്ദ്ര സർക്കാർ ബഡ്ജറ്റിൽ പറഞ്ഞിരിക്കുന്നത് .എന്നാൽ ഇന്ത്യയിൽ ഉടനീളം 1000 മുൻ നിര നഗരങ്ങളിൽ 5ജി സർവീസുകൾക്കായുള്ള പ്ലാനിങ് പൂർത്തിയാക്കിയിരുന്നു എന്നാണ് ജിയോ വെക്തമാക്കിയിരിക്കുന്നത് .ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ജിയോ 5 ജി ടെസ്റ്റ്   420Mbps വേഗത്തിൽ വരെ ലഭിക്കും എന്നായിരുന്നു .

ജിയോയുടെ ബഡ്ജറ്റ് 5ജി ഫോണുകൾ 

ഇന്ത്യൻ വിപണിയിൽ ഇപ്പോൾ മികച്ച 5ജി സ്മാർട്ട് ഫോണുകൾ ലഭിക്കുന്നതാണ് .നിലവിൽ 15000 രൂപ റെയ്ഞ്ചിൽ വരെയാണ് ഇപ്പോൾ 5ജി സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .എന്നാൽ ഈ വർഷം 10000 രൂപ റെയ്ഞ്ചിൽ 5ജി സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .ജിയോ യുടെ 5ജി ഫോണുകളാണ് അതിൽ എടുത്തു പറയേണ്ടത് .

ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ 5ജി ഫോണുകൾ ഈ വർഷം അവസാനത്തോടുകൂടി തന്നെ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഈ ജിയോ 5ജി ഫോണുകൾ Snapdragon 480 പ്രോസ്സസറുകളിൽ ആണ് വിപണിയിൽ എത്തുക എന്നതാണ് .

ഇതിന്റെ പ്രതീക്ഷിക്കുന്ന സവിശേഷതകളിൽ മറ്റൊന്നാണ് ഇതിന്റെ ഡിസ്പ്ലേ .ഈ സ്മാർട്ട് ഫോണുകൾ 6.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ തന്നെ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ ആൻഡ്രോയിഡിന്റെ Android 11 പ്രോസ്സസറുകളിൽ ആകും പ്രവർത്തിക്കുക .ടട്രിപ്പിൾ പിൻ ക്യാമറകൾ പിന്നിൽ പ്രതീക്ഷിക്കാവുന്നതാണ് .

ഇപ്പോൾ ലഭിക്കുന്ന ലീക്കുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ 13 മെഗാപിക്സൽ + 2 മെഗാപിക്സൽ + 8 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളിലും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളിലും പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളിൽ 5000mAh ന്റെ ബാറ്ററി ലൈഫും പ്രതീഷിക്കാവുന്നാതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo