7200 രൂപയുടെ ജിയോ ഓഫറുകൾ വൺപ്ലസ് 10 പ്രൊ ഫോണുകൾക്കൊപ്പം

Updated on 07-Apr-2022
HIGHLIGHTS

റിലയൻസ് ജിയോ നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകൾ

വൺപ്ലസ് 10 പ്രൊ ഫോണുകൾക്ക് ഒപ്പം ലഭിക്കുന്നതാണ്

റിലയൻസ് ജിയോ നൽകുന്ന തകർപ്പൻ ക്യാഷ് ബാക്ക് ഓഫറുകൾ ഇപ്പോൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .എന്നാൽ വൺപ്ലസ് 10 പ്രൊ ഫോണുകൾക്ക് ഒപ്പമാണ് ഇപ്പോൾ ജിയോ നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകൾ ലഭിക്കുന്നത് .7200 രൂപവരെ ക്യാഷ് ബാക്ക് ലഭിക്കുന്ന ഓഫറുകളാണ് ഇപ്പോൾ ലഭ്യമാകുന്നത് .വൺപ്ലസ് 10 പ്രൊ ഫോണുകൾ വാങ്ങിക്കുമ്പോൾ ജിയോ സിം ഉള്ളവർക്കാണ് ഇത്തരത്തിൽ ഓഫറുകൾ ലഭിക്കുന്നത് .ജിയോ സിംമിൽ 1199 രൂപയുടെ റീച്ചാർജുകൾ ചെയ്തുകഴിഞ്ഞാൽ terms and conditions അനുസരിച്ചു 150 രൂപയുടെ 48 വൗച്ചറുകൾ ലഭിക്കുന്നതാണ് .മൈ ജിയോ ആപ്പിൽ ഇത്തരത്തിൽ ക്രെഡിറ്റ് ആകുന്നതാണ് .

ജിയോയുടെ ഓഫർ ലിങ്ക് നോക്കാം ;https://www.jio.com/en-in/jio-oneplus-10pro-2022

OnePlus 10 Pro

ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.7 ഇഞ്ചിന്റെ  QHD+ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .AMOLED ഡിസ്‌പ്ലേയ്ക്ക് ഒപ്പം 20.1:9 ആസ്പെക്റ്റ് റെഷിയോ കൂടാതെ  Corning Gorilla Glass സംരക്ഷണവും ഇതിനു നൽകിയിരിക്കുന്നു .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ & 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു

പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ  Snapdragon 8 Gen 1 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .കൂടാതെ Android 12 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ + 50 മെഗാപിക്സൽ + 8 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സൽ സെൽഫി ക്യാമറകളും നൽകിയിരിക്കുന്നു .

ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 5,000mAhന്റെ ( 80W SuperVOOC charging (in the box) ) ഡ്യൂവൽ സെൽ ബാറ്ററി കരുത്തിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 80W ഫാസ്റ്റ് ചാർജിങും അതുപോലെ തന്നെ  50W വയർലെസ്സ് ചാർജിങും സപ്പോർട്ട് ആകുന്നതാണ് .ആരംഭ വിലയിലേക്കു വരുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് ഇന്ത്യൻ വിപണിയിൽ 66999 രൂപയാണ് വില വരുന്നത് .12 ജിബിയുടെ വേരിയന്റുകൾക്ക് 71999 രൂപയും ആണ് വില വരുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :