സൗജന്യ താരതമ്മ്യം ;ജിയോ ഫൈബർ ഓഫറുകൾക്ക് ഒപ്പം ടിവി vs ആമസോൺ പ്രൈം,നെറ്റ്ഫ്ലിക്സ് ഒപ്പം എയർടെൽ ബ്രൊഡ് ബാൻഡ്
രണ്ടു ഓഫറുകളും തമ്മിലുള്ള ഒരു താരതമ്മ്യം നോക്കാം
ജിയോയുടെ പുതിയ ഫൈബർ സർവീസുകൾ പുറത്തിറങ്ങുന്നു എന്ന വാർത്തകൾ നമ്മൾ കണ്ടു കഴിഞ്ഞു .എന്നാൽ എയർടെൽ അവരുടെ ബ്രോഡ് ബാൻഡ് ഉപഭോതാക്കൾക്കായി വളരെ ആകർഷകമായ ഓഫറുകളും നൽകുന്നുണ്ട് .എയർടെലിന്റെ 1099 രൂപയുടെ ബ്രൊഡ് ബാൻഡ് ഓഫറുകൾ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .1 മാസ്സത്തെ വാലിഡിറ്റിയിലാണ് എയർടെൽ ബ്രൊഡ് ബാൻഡ് ഉപഭോതാക്കൾക്ക് ഈ 1099 രൂപയുടെ ഓഫറുകൾ ലഭിക്കുന്നത് .
1099 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് 300 ജിബിയുടെ ബ്രൊഡ് ബാൻഡ് ഡാറ്റയാണ് .കൂടാതെ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്‌ഷനും ഈ ഓഫറുകൾക്ക് ഒപ്പം ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .അതുപോലെ തന്നെ 500ജിബിയുടെ ബോണസ് ഡാറ്റയും ഇതിനൊപ്പം ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .കൂടാതെ ആമസോൺ പ്രൈം മെമ്പർഷിപ്പും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .
എന്നാൽ ജിയോയുടെ ഫൈബർ സർവീസുകൾ ;എന്നാൽ ഇപ്പോൾ ജിയോയുടെ ഈ ഫൈബർ സർവീസുകൾ ഇന്ത്യയിൽ തന്നെ ഏകദേശം 50 ലക്ഷത്തിനടുത് ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .ഈ ഫൈബർ സർവീസുകളുടെ ഏറ്റവും വലിയ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ സ്പീഡ് തന്നെയാണ് .സെക്കറ്റുകളിൽ 1 ജിബി ഡാറ്റ സ്പീഡ് വരെയാണ് ജിയോയുടെ പുതിയ ഫൈബർ സർവീസുകൾ നൽകുന്നത് .അൾട്രാ HD സേവനങ്ങൾ അടക്കം ജിയോയുടെ പുതിയ ഫൈബർ സർവീസുകളിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .
അതുപോലെ തന്നെ ജിയോയുടെ ഈ ഫൈബർ സർവീസുകൾ വഴി ഉപഭോതാക്കൾക്ക് ടെലിവിഷൻ കാഴ്ചകളും ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .DTH സേവനങ്ങളെക്കാൾ മികച്ച രീതിയിലുള്ള ഒരു ദൃശ്യാനുഭവം ജിയോയുടെ ഈ പുതിയ സർവീസുകൾക്ക് കാഴ്ചവെക്കുവാൻ സാധിക്കും എന്നാണ് മുകേഷ് അംബാനി അഭിപ്രായപ്പെടുന്നത് .അതുപോലെ തന്നെ ജിയോയുടെ ഉപഭോതാക്കൾ കാത്തിരുന്ന ജിയോയുടെ പുതിയ 4കെ ടെക്നോളജിയിൽ എത്തിയ സെറ്റ് ബോക്സ് അവതരിപ്പിച്ചിരിക്കുന്നു .700രൂപമുതൽ 1000 രൂപവരെയാണ് ഇതിന്റെ പ്ലാനുകൾ ആരംഭിക്കുന്നത് .