700ജിബിയുടെ സൗജന്യ ഡാറ്റ 1 വർഷത്തേക്ക് ജിയോ നൽകുന്നു

Updated on 23-Aug-2019
HIGHLIGHTS

സാംസങ്ങിന്റെ ഗാലക്സി നോട്ട് 10 സ്മാർട്ട് ഫോണുകൾക്ക് ഒപ്പം

 

സാംസങ്ങിന്റെ ഗാലക്സി നോട്ട് 10 സീരിസ് സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുകയാണ് .എന്നാൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ജിയോ മികച്ച ഓഫറുകൾ നൽകുന്നു .ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴി വാങ്ങിക്കുന്നവർക്കാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .സാംസങ്ങിന്റെ ഈ സ്മാർട്ട് ഫോണുകൾക്ക് ഒപ്പം 2 വർഷത്തെ അൺഇന്ററപ്റ്റഡ് സർവീസ് ,കൂടാതെ 1.4 ജിബി ഡാറ്റയുടെ ഓഫറുകളും ഈ കാലയളവുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .

അതിന്നായി ഫോൺ ജിയോയുടെ വെബ് സൈറ്റിൽ നിന്നും വാങ്ങിക്കുമ്പോൾ 4999 രൂപയുടെ റീച്ചാർജ്ജ്‌ കൂടി നിങ്ങൾ ചെയ്യേണ്ടതാണ് .ജിയോയുടെ റിപ്പോർട്ടുകൾ പ്രകാരം 20000 രൂപയുടെ ബെനിഫിറ്റ് ആണ് ഈ ഓഫറുകളിലൂടെ സാംസങ്ങിന്റെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുന്നവർക്ക് ലഭിക്കുന്നത് .

സാംസങ് ഗാലക്സി നോട്ട് 10 

അത്യാവശ്യം വലുപ്പം ഉള്ള മോഡലുകളാണ് സാംസങ്ങിന്റെ ഗാലക്സി നോട്ട് 10 .ഡിസ്പ്ലേക്കുറിച്ചു പറയുകയാണെങ്കിൽ 6.3 ഇഞ്ചിന്റെ അമലോഡ് ഡിസ്‌പ്ലേ കൂടാതെ HDR 10 സർട്ടിഫിക്കേഷനോടു കൂടിയാണ്   എത്തിയിരിക്കുന്നത് .ഒപ്പം 2280 * 1080 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .16 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ കൂടാതെ 12 മെഗാപിക്സലിന്റെ വൈഡ് അങ്കിൾ ലെന്സ് കൂടാതെ ടെലിഫോട്ടോ ലെൻസ് എന്നിവയാണുള്ളത് .സെൽഫി ക്യാമറകളെക്കുറിച്ചു പറയുകയാണെങ്കിൽ 10 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .

ഡിസ്‌പ്ലേയുടെ നടുക്കായിട്ടാണ് ഈ ക്യാമറകൾ നൽകിയിരിക്കുന്നത് .ഇന്റെർണൽ സ്റ്റോറേജുകളെക്കുറിച്ചു പറയുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ ലഭ്യമാകുന്നതാണു് .കൂടാതെ മൈക്രോ SD സ്ലോട്ടും ഇതിൽ നൽകിയിരിക്കുന്നു .അടുത്തതായി ഇതിൽ പറയേണ്ടത് ബാറ്ററി ലൈഫിനെക്കുറിച്ചാണ് .3500 mahന്റെ ബാറ്ററി ലൈഫിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .പിന്നെ ഇത് വളരെ ലൈറ്റ് വെയിറ്റ് ആയിട്ടുള്ള ഫോണുകളാണ് .168 ഗ്രാം ഭാരം മാത്രമാണ് ഇതിനുള്ളത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :