ജിയോയുടെ ഫോൺ ഉപഭോതാക്കൾക്ക് വളരെ തുച്ഛമായ രീതിയിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു പ്ലാൻ ആയിരുന്നു 49 രൂപയുടെ റീച്ചാർജുകളിൽ ലഭിച്ചിരുന്ന ഓഫറുകൾ .എന്നാൽ ഇപ്പോൾ ജിയോയുടെ ഓഫറുകളിൽ വലിയ മാറ്റങ്ങൾ ആണ് ഇപ്പോൾ വരുത്തിയിരിക്കുന്നത് .49 രൂപയുടെ ഓഫറുകൾ നിർത്തലാക്കി .ഇനി മുതൽ ജിയോയുടെ ഫോൺ ഉപഭോതാക്കൾക്ക് 75 രൂപ മുതൽ ലഭിക്കുന്ന റീചാർജുകൾ ആണുള്ളത് .75 ,125 ,155 ,185 എന്നി റീച്ചാർജുകളിൽ ലഭിക്കുന്ന ഓഫറുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .ഓഫറുകളെക്കുറിച്ചു മനസ്സിലാക്കാം .
75 രൂപയുടെ ജിയോ ഫോൺ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 0.1 GBയുടെ ഡാറ്റ ദിവസ്സേന ,ജിയോയിൽ നിന്നും ജിയോയിലേക്ക് അൺലിമിറ്റഡ് വോയിസ് കോളുകൾ കൂടാതെ മറ്റു കണക്ഷനുകളിലേക്കു 500 മിനുട്ട് കോളിംഗ് അതുപോലെ തന്നെ ജിയോയുടെ കോംപ്ലിമെന്ററി സർവീസുകൾ എന്നിവയാണ് .28 ദിവസ്സത്തെ വാലിഡിറ്റിയാണ് ഈ ഓഫറുകൾക്ക് ഇപ്പോൾ ലഭ്യമാകുന്നത് .മുഴുവനായി 28 ദിവസത്തേക്ക് 75 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്നത് 3 ജിബിയുടെ ഡാറ്റയാണ് .
ജിയോയുടെ ഡാറ്റ ലിങ്ക് ഓഫറുകൾ
ജിയോയുടെ നിലവിൽ ലഭ്യമാകുന്ന ജിയോ ലിങ്ക് ഓഫറുകളിൽ ഒന്നാണ് ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്ന 4199 രൂപയുടെ ഓഫറുകൾ .4199 രൂപയുടെ ഈ പായ്ക്കുകളിൽ ഉപഭോതാക്കൾക്ക് ദിവസ്സേന 5 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .കൂടാതെ 96 ജിബിയുടെ ഡാറ്റ എക്സ്ട്രാ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .196 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് . 1076 ജിബിയുടെ ഡാറ്റയാണ് മുഴുവനായി ഇതിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .
കൂടാതെ 699 രൂപയുടെ മറ്റൊരു ഓഫർ കൂടി ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .699 രൂപയുടെ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 5 ജിബിയുടെ ഡാറ്റയാണ് .കൂടാതെ 16 ജിബിയുടെ അധിക ഡാറ്റയും ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നുണ്ട് .28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഇത് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .156 ജിബിയുടെ ഡാറ്റയാണ് മുഴുവനായി ഈ പായ്ക്കുകളിൽ ജിയോയുടെ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .