വിലകേട്ടാൽ ഞെട്ടും ;JABRA യുടെ പുതിയ ഫ്ലാഗ്ഷിപ്പ് ഇയർ ബഡ്ഡുകൾ പുറത്തിറക്കി

Updated on 01-Dec-2020
HIGHLIGHTS

JABRA ELITE 85T എന്ന മോഡലുകളാണ് പുറത്തിറങ്ങിയിരിക്കുന്നത്

ഫ്ലാഗ് ഷിപ്പ് കാറ്റഗറിയിൽ ഉൾപ്പെടുത്താവുന്ന ഒരു ഇയർ ബഡ്ഡുകൾ ഇതാണ്

JABRAയുടെ പുതിയ ഇയർ ബഡ്ഡുകൾ ഇതാ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .JABRA ELITE 85T എന്ന മോഡലുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ ഇയർ ബഡുകൾക്ക് ഒരുപാടു മികച്ച സവിശേഷതകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു .അതിൽ എടുത്തു പറയേണ്ടത് ഇതിന്റെ നോയ്‌സ് ക്യാൻസലേഷൻ തന്നെയാണ് .

ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷൻ ആണ് JABRA ELITE 85T എന്ന ഇയർ ബഡുകളുടെ പ്രധാന ആകർഷണം .മറ്റൊരു കാര്യം എടുത്തു പറയേണ്ടത് ഇതിന്റെ വിലയാണ് .JABRA ELITE 85T എന്ന ഈ മോഡലുകൾ ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഇയർ ബഡ് അല്ല .ഫ്ലാഗ്ഷിപ്പ് കാറ്റഗറിയിൽ ഉൾപ്പെടുത്താവുന്ന ഒന്നാണിത് .

ടൈറ്റാനിയം ബ്ലാക്ക് നിറത്തിൽ JABRA ELITE 85T മോഡലുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ  Jabra Elite 85t ഇയർബഡ്ഡുകൾക്ക് ഒറ്റ ചാർജിൽ ഏകദേശം 5.5 മണിക്കൂർ വരെ ബാറ്ററി ലൈഫ് വരെ ലഭിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത് .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ Rs 18,999 രൂപയാണ് വില വരുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :