13999 രൂപയ്ക്ക് എത്തിയ IQOO 5ജി ഫോണുകളുടെ സെയിൽ ഇന്ന്
IQOO Z6 ഫോണുകളുടെ ആദ്യ സെയിൽ ഇന്ന് ആരംഭിക്കുന്നു
ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ
13999 രൂപ മുതലാണ് ഇതിന്റെ വിപണിയിലെ വില വരുന്നത്
ഇന്ത്യൻ വിപണിയിൽ ഇപ്പോൾ ബഡ്ജറ്റ് റെയ്ഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു 5ജി സ്മാർട്ട് ഫോൺ ആണ് IQOO Z6 5G എന്ന സ്മാർട്ട് ഫോണുകൾ .ഇന്ന് ഈ സ്മാർട്ട് ഫോണുകളുടെ സെയിൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നടക്കുന്നതായിരിക്കും .ഉച്ചയ്ക്ക് 12 മണി മുതൽ ഈ ഫോണുകളുടെ ഫ്ലാഷ് സെയിൽ ആരംഭിക്കുന്നതാണ് .13999 രൂപ മുതലാണ് ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വില ആരംഭിക്കുന്നത് .
iQOO Z6 സവിശേഷതകൾ
ഡിസ്‌പ്ലേയുടെ സവിശേഷതകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.58 ഇഞ്ചിന്റെ FHD+ റെസലൂഷൻ ഡിസ്‌പ്ലേയിലാണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ 120Hz റിഫ്രഷ് റേറ്റും കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Snapdragon 695 പ്രോസ്സസറുകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ മൂന്ന് വേരിയന്റുകളിൽ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നു .4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ & 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകൾ കൂടാതെ 8 ജിബിയുടെ റാം 128 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .
Android 12 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ 50 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .അതുപോലെ തന്നെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .
വില നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളുടെ 4 ജിബിയുടെ റാം വേരിയന്റുകൾക്ക് 13999 രൂപയാണ് വില വരുന്നത് .അതുപോലെ തന്നെ 6 ജിബിയുടെ റാം വേരിയന്റുകൾക്ക് 14999 രൂപയും കൂടാതെ 8 ജിബിയുടെ റാം വേരിയന്റുകൾക്ക് 15999 രൂപയും ആണ് വില വരുന്നത് .