IQOO NEO 6 vs IQOO 7 ; ഫീച്ചർ താരതമ്മ്യം നോക്കാം
IQOO NEO 6 vs IQOO 7 ഫീച്ചർ താരതമ്മ്യം നോക്കാം
35000രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന രണ്ടു സ്മാർട്ട് ഫോണുകൾ
ഇന്ത്യൻ വിപണിയിൽ ഇപ്പോൾ 35000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന രണ്ടു സ്മാർട്ട് ഫോണുകളാണ് IQOO NEO 6 കൂടാതെ IQOO 7 എന്നി സ്മാർട്ട് ഫോണുകൾ .ഈ രണ്ടു സ്മാർട്ട് ഫോണുകളുടെയും ഫീച്ചർ താരതമ്മ്യം നോക്കാം .
IQOO NEO 6 SPECS AND FEATURES
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.62-inch E4 AMOLED ഡിസ്‌പ്ലേയിലാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ 120Hz റിഫ്രഷ് റേറ്റും കാഴ്ചവെക്കുന്നുണ്ട് .FHD+ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .ഈ സ്മാർട്ട് ഫോണുകൾ Snapdragon 870 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ 12 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം നടക്കുന്നത് .
ക്യാമറകളിലേക്കു വരുകയാണെങ്കിൽ ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ IQOO NEO 6 സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .64 മെഗാപിക്സലിന്റെ Samsung GW1P സെൻസറുകൾ + 8 മെഗാപിക്സലിന്റെ അൾട്രാ വൈഡ് സെൻസറുകൾ + 2 മെഗാപിക്സലിന്റെ മാക്രോ ലെൻസുകൾ എന്നിവയാണ് ഈ സ്മാർട്ട് ഫോണുകൾക്ക് പിന്നിൽ നൽകിയിരിക്കുന്നത് .കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ IQOO NEO 6 സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ കൂടാതെ 12 ജിബിയുടെ റാം & 256 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4700mAh ന്റെ (80W adapter )ബാറ്ററി ലൈഫിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .29999 രൂപമുതലാണ് ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വില ആരംഭിക്കുന്നത് .
IQOO 7-പ്രധാന സവിശേഷതകൾ
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.62 ഇഞ്ചിന്റെ Full HD+ ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത് .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്‌പ്ലേയിൽ എടുത്തുപറയേണ്ടത് ഇതിന്റെ റിഫ്രഷ് റേറ്റ് ആണ് .120Hz ഹൈ റിഫ്രഷ് റേറ്റ് ആണ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .കൂടാതെ HDR10+ സപ്പോർട്ടും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .
പ്രോസ്സസറുകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന ആകർഷണം .Qualcomm Snapdragon 870 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പ്രവർത്തിക്കുന്നത് .സ്നാപ്ഡ്രാഗന്റെ ഏറ്റവും പുതിയ പ്രോസ്സസറുകളിൽ ഒന്നാണ് Qualcomm Snapdragon 870 .കൂടാതെ Android 11ലാണ് ഇതിന്റെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നു .
ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ iQOO 7 സ്മാർട്ട് ഫോണുകൾക്ക് മൂന്ന് പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ പ്രൈമറി ക്യാമറകൾ + 13 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറകൾ + 2 മെഗാപിക്സൽ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .കൂടാതെ 4K UHD റെക്കോർഡിങ് ചെയ്യുവാനും സാധിക്കുന്നതാണ് .അതുപോലെ തന്നെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .
കൂടാതെ 4,400mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളിൽ 5ജി സപ്പോർട്ടും ലഭ്യമാകുന്നതാണു് .വില നോക്കുകയാണെങ്കിൽ 8ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 29990 രൂപയും കൂടാതെ 8ജിബിയുടെ റാം & 256 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 33990 രൂപയും ആണ് വില വരുന്നത് .