സ്പെഷ്യൽ ഓഫർ ;29999 രൂപയുടെ ഫോൺ 25999 രൂപയ്ക്ക് വാങ്ങിക്കാം

Updated on 02-Jun-2022
HIGHLIGHTS

iQOO Neo 6 5G ഫോണുകളുടെ സെയിൽ ഇതാ ആരംഭിച്ചു

ക്യാഷ് ബാക്ക് ഓഫറുകളിൽ ഇപ്പോൾ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നു

ഇന്ത്യൻ വിപണിയിൽ iQOO ഏറ്റവും പുതിയതായി പുറത്തിറക്കിയ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് iQOO Neo 6 5G എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .മുഴുവനായി 4000 രൂപയുടെ ക്യാഷ് ബാക്ക് ഓഫർ ആണ് ഈ ഫോണുകൾക്ക് ജൂൺ 5 വരെ ആമസോണിൽ നിന്നും ലഭ്യമാകുന്നത് .ICICI ബാങ്ക് നൽകുന്ന 3000 രൂപയുടെ കൂടാതെ 1000 രൂപയുടെ കൂപ്പൺ ഓഫറുകൾ എന്നിവയാണ് ലഭിക്കുന്നത് .

IQOO NEO 6 SPECS AND FEATURES

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.62-inch E4 AMOLED ഡിസ്‌പ്ലേയിലാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ  120Hz റിഫ്രഷ് റേറ്റും കാഴ്ചവെക്കുന്നുണ്ട് .FHD+ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .ഈ സ്മാർട്ട് ഫോണുകൾ Snapdragon 870 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ 12 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം നടക്കുന്നത് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ IQOO NEO 6 സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .64 മെഗാപിക്സലിന്റെ Samsung GW1P സെൻസറുകൾ + 8 മെഗാപിക്സലിന്റെ അൾട്രാ വൈഡ് സെൻസറുകൾ + 2 മെഗാപിക്സലിന്റെ മാക്രോ ലെൻസുകൾ എന്നിവയാണ് ഈ സ്മാർട്ട് ഫോണുകൾക്ക് പിന്നിൽ നൽകിയിരിക്കുന്നത് .കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ IQOO NEO 6 സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ കൂടാതെ 12 ജിബിയുടെ റാം & 256 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4700mAh ന്റെ (80W adapter )ബാറ്ററി ലൈഫിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .29999 രൂപമുതലാണ് ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വില ആരംഭിക്കുന്നത് .എന്നാൽ ക്യാഷ് ബാക്ക് ഓഫറുകളിൽ 25999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നു .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :