IQOO NEO 3 5G ഫോണുകൾ ഏപ്രിൽ 23 നു പുറത്തിറങ്ങുന്നു

Updated on 15-Apr-2020
HIGHLIGHTS

പുതിയ 5ജി സ്മാർട്ട് ഫോണുകളുമായി IQOO എത്തുന്നു

ഈ വർഷം പുറത്തിറങ്ങിയ 5ജി ഫോണുകളിൽ കൂടുതൽ വാണിജ്യം നേടിയ ഒരു സ്മാർട്ട് ഫോൺ ആയിരുന്നു IQOO 3 സ്മാർട്ട് ഫോണുകൾ .5 ജി ടെക്ക്നോളജിയിലായിരുന്നു ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരുന്നത് .എന്നാൽ ഇപ്പോൾ ഇതാ IQOO ന്റെ പുതിയ 5 ജി സ്മാർട്ട് ഫോണുകളും ഈ മാസം 23 നു പുറത്തിറങ്ങുന്നു .

IQOO NEO 3 5G എന്ന സ്മാർട്ട് ഫോണുകളാണ് ഈ മാസം തന്നെ വിപണിയിൽ പുറത്തിറക്കുന്നത് .മറ്റൊരു പ്രധാന സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസസറുകൾ തന്നെയാണ് .Snapdragon 865 പ്രൊസസ്സറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നത് .ഒരു ഫ്ലാഗ്ഷിപ്പ് കാറ്റഗറിയിൽ ഉൾപ്പെടുത്തുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാണ് IQOO NEO 3 5G ഫോണുകൾ .

കൂടാതെ 12 ജിബിയുടെ റാംമ്മിൽ വരെ നമുക്ക് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ 48MP ക്വാഡ് ക്യാമറകളും IQOO NEO 3 5G ഫോണുകൾക്ക് പ്രതീക്ഷിക്കാവുന്നതാണ് .

Super AMOLED ഡിസ്‌പ്ലേയ്ക്ക് ഒപ്പം Snapdragon 865 പ്രോസസ്സറുകളും കൂടാതെ ആൻഡ്രോയിഡിന്റെ 10 ഓപ്പറേറ്റിംഗ് സിസ്റ്റവും ഈ ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .4,400mAhന്റെ ബാറ്ററി ലൈഫും കൂടാതെ  55W ഫാസ്റ്റ് ചാർജിങും IQOO NEO 3 5G ഫോണുകൾക്ക് പ്രതീക്ഷിക്കാവുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :