Snapdragon 888+ പ്രോസ്സസറിൽ iQOO 9 സീരിസ്സ് പുറത്തിറക്കി

Snapdragon 888+ പ്രോസ്സസറിൽ iQOO 9 സീരിസ്സ് പുറത്തിറക്കി
HIGHLIGHTS

ഇന്ത്യൻ വിപണിയിൽ iQOO 9 സീരീസ്സ് വിപണിയിൽ അവതരിപ്പിച്ചു

iQOO 9, iQOO 9 Pro കൂടാതെ iQOO 9 SE ഫോണുകൾ പുറത്തിറക്കി

Snapdragon 888+ പ്രോസ്സസറുകളിൽ വിപണിയിൽ എത്തിയിരിക്കുന്നു

ഇന്ത്യൻ വിപണിയിൽ iQOOന്റെ പുതിയ സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിരിക്കുന്നു .iQOO 9, iQOO 9 Pro കൂടാതെ iQOO 9 SE എന്നി സ്മാർട്ട് ഫോണുകളാണ് വിപണിയിൽ എത്തിയിരിക്കുന്നത് .ഫ്ലാഗ്ഷിപ്പ് കാറ്റഗറിയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മോഡലുകളും ഇതിൽ എത്തിയിട്ടുണ്ട് .അതുപോലെ തന്നെ Snapdragon 888+ പ്രോസ്സസറുകളിൽ വരെ ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നു .ഈ iQOO 9 സ്മാർട്ട് ഫോണുകളുടെ മറ്റു സവിശേഷതകൾ നോക്കാം .
 

IQOO 9 PRO SPECIFICATIONS

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.78 ഇഞ്ചിന്റെ  E5 LTPO 2 sAMOLED ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ 120Hz റിഫ്രഷ് റേറ്റും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ  Snapdragon 8 Gen1 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ 12 ജിബിയുടെ റാം & 256  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നു .
 
മറ്റൊരു സവിശേഷത ഇതിന്റെ ഓ എസ ആണ് .Android 12 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ട്രിപ്പിൾ പിൻ ക്യാമറകൾ ഇതിനു നൽകിയിരിക്കുന്നു .50 മെഗാപിക്സൽ മെയിൻ ക്യാമറകൾ + 50  മെഗാപിക്സലിന്റെ അൾട്രാ വൈഡ്  ലെൻസുകൾ + 16 മെഗാപിക്സൽ  ലെൻസുകൾ എന്നിവയാണ് ഇതിനു പിന്നിൽ നൽകിയിരിക്കുന്നത് .16 എംപി സെൽഫിയും ലഭിക്കുന്നതാണ് . 4,700mAhന്റെ ബാറ്ററി ലൈഫും ലഭിക്കുന്നതാണ് .വില നോക്കുകയാണെങ്കിൽ 12+256GB വേരിയന്റുകൾക്ക്  ₹69,990 രൂപയും കൂടാതെ 8+256GB വേരിയന്റുകൾക്ക് ₹64,990 രൂപയും ആണ് വില വരുന്നത് .
 

IQOO 9 SPECIFICATIONS

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.56  ഇഞ്ചിന്റെ FHD+ 10-bit 120Hz AMOLED ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ 120Hz റിഫ്രഷ് റേറ്റും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ  Snapdragon 888+ പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .48  മെഗാപിക്സൽ + 13 മെഗാപിക്സൽ + 13 മെഗാപിക്സൽ പിൻ ക്യാമറകളാണ് ഇതിനുള്ളത് .12+256GB  വേരിയന്റുകൾക്ക് 46,990 രൂപയും കൂടാതെ 8+128GBവേരിയന്റുകൾക്ക് 42,990 രൂപയും ആണ് വില വരുന്നത് .
 

IQOO 9 SE SPECIFICATIONS

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.62  ഇഞ്ചിന്റെ  FHD+ 120Hz AMOLED ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ 120Hz റിഫ്രഷ് റേറ്റും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ  Snapdragon 888 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .48  മെഗാപിക്സൽ + 13 മെഗാപിക്സൽ + മോണോ   പിൻ ക്യാമറകളാണ് ഇതിനുള്ളത് .8+128GB വേരിയന്റുകൾക്ക് 33,990 രൂപയും കൂടാതെ 12+256GB വേരിയന്റുകൾക്ക് 37,990 രൂപയും ആണ് വിപണിയിൽ വില വരുന്നത് .
Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo