5ജി ഫോണുകൾ നോക്കുന്നവർക്ക് സ്നാപ്പ്ഡ്രാഗന്റെ 865 പ്രൊസസ്സറിൽ iQOO 3 (5G)

Updated on 26-Feb-2020
HIGHLIGHTS

5ജി ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് മാത്രം

ഇന്ത്യയിൽ പുറത്തിറങ്ങുന്ന രണ്ടാമത്തെ 5ജി സ്മാർട്ട് ഫോൺ ആണ് IQOO 3 എന്ന മോഡലുകൾ .കഴിഞ്ഞ ദിവസ്സം പുറത്തിറക്കിയ റിയൽമിയുടെ X50 എന്ന സ്മാർട്ട് ഫോണുകളായിരുന്നു ആദ്യത്തെ ഇന്ത്യൻ 5ജി സ്മാർട്ട് ഫോണുകൾ .iQoo 3 എന്ന സ്മാർട്ട് ഫോണുകൾ മാർച്ച് 4നു ഉച്ചയ്ക്ക് 12 മണി മുതൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .8GB + 128GB മോഡലുകൾക്ക് ഇന്ത്യൻ വിപണിയിൽ 36,990 രൂപയും കൂടാതെ 8GB + 256GB വേരിയന്റുകൾക്ക് 39,990 രൂപയും കൂടാതെ 12 ജിബി + 256 ജിബി വേരിയന്റുകൾക്ക് 44,990 രൂപയും ആണ് വില വരുന്നത് .മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

 iQoo 3 സവിശേഷതകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.44 ഇഞ്ചിന്റെ സൂപ്പർ AMOLED Full-HD+ ഡിസ്‌പ്ലേയിലാണ് എത്തിയിരിക്കുന്നത് .കൂടാതെ മറ്റൊരു സവിശേഷത എന്നത് ഡിസ്‌പ്ലേയിൽ തന്നെയാണ് ഇതിന്റെ ഫിംഗർ പ്രിന്റ് സെൻസറുകൾ നൽകിയിരിക്കുന്നത് എന്നതാണ് .ഗെയിമുകൾ കളിക്കുന്നവർക്ക് വളരെ അനിയോജ്യമായ ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .Qualcomm Snapdragon 865 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുകൊണ്ടു തന്നെ മികച്ച ഗെയിമിംഗ് പെർഫോമൻസ് പ്രതീക്ഷിക്കാം .

അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് . നാല് പിൻ ക്യാമറകളാണ് ഈ ഫോണുകളുടെ മറ്റൊരു സവിശേഷത .മുഴുവനായി 5 ക്യാമറകൾ ആണുള്ളത് .നാലു ക്യാമറകൾ പിന്നിലും ഒരു സെൽഫി  ക്യാമറകൾ മുന്നിലും .16 മെഗാപിക്സലിന്റെ  സെൽഫി ക്യാമറകളും കൂടാതെ 48 മെഗാപിക്സൽ + 13 മെഗാപിക്സൽ + 13 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും  ഇതിനുണ്ട് .

മൂന്നു വേരിയന്റുകൾ ആണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .8 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ കൂടാതെ 8 ജിബിയുടെ റാംമ്മിൽ 256 ജിബിയുടെ സ്റ്റോറേജുകളിൽ കൂടാതെ 12 ജിബി റാം ,256 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .8GB + 128GB മോഡലുകൾക്ക് ഇന്ത്യൻ വിപണിയിൽ 36,990 രൂപയും കൂടാതെ 8GB + 256GB വേരിയന്റുകൾക്ക് 39,990 രൂപയും കൂടാതെ 12 ജിബി + 256 ജിബി വേരിയന്റുകൾക്ക് 44,990 രൂപയും ആണ് വില വരുന്നത് .മറ്റു പ്രധാന സവിശേഷതകൾ നോക്കാം .മാർച്ച് 4നു ഉച്ചയ്ക്ക് 12 മണി മുതൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :