120W ഫാസ്റ്റ് ചാർജിങ്ങിൽ IQOO 5 ഫോണുകൾ ആഗസ്റ്റ് 17നു എത്തുന്നു

Updated on 05-Aug-2020
HIGHLIGHTS

iQOO 5 സ്മാർട്ട് ഫോണുകൾ ആഗസ്റ്റ് 17നു വിപണിയിൽ പുറത്തിറങ്ങുന്നു

120W ഫാസ്റ്റ് ചാർജിങിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത്

ഈ ഫോണുകളുടെ കുറച്ചു സവിശേഷതകൾ ഇപ്പോൾ ലീക്ക് അയക്കുകയുണ്ടായി

ഇന്ത്യയിൽ ആദ്യമായി 5ജി സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിരുന്നു സ്മാർട്ട് ഫോൺ കമ്പനികളിൽ ഒന്നാണ് IQOO  എന്ന സ്മാർട്ട് ഫോൺ കമ്പനികൾ .ഇപ്പോൾ ഇതാ പുതിയ ടെക്ക്നോളജിയുമായി വീണ്ടും വിപണിയിൽ എത്തുന്നു .ഇത്തവണ ബാറ്ററികൾക്ക് മുൻഗണന നൽകിക്കൊണ്ടാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നത് . 

IQOO 5 എന്ന സ്മാർട്ട് ഫോണുകളാണ് ആഗസ്റ്റ് 17നു ലോക  വിപണിയിൽ പുറത്തിറക്കുന്നത് .കൂടാതെ  IQOO 5 എന്ന ഈ സ്മാർട്ട് ഫോണുകളും 5ജി സപ്പോർട്ടിൽ തന്നെയാണ് പുറത്തിറങ്ങുന്നത് .

ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ ടീസറുകൾ ലീക്ക് അയക്കുകയുണ്ടായി .അതിൽ നിന്നും മനസ്സിലാക്കുവാൻ സാധിക്കുന്നത് ഈ സ്മാർട്ട് ഫോണുകൾ 120W ഫാസ്റ്റ് ചാർജിങിലാണ് പുറത്തിറങ്ങുന്നത് എന്നതാണ് .

15 മിനിറ്റിനുള്ളിൽ മുഴുവൻ ചാർജു ലഭിക്കുന്ന ചാർജറുകൾ തന്നെയാണ് ഈ ഫോണുകളുടെ പ്രധാന ആകർഷണം .ഈ സ്മാർട്ട് ഫോണുകൾ ചിലപ്പോൾ Qualcomm Snapdragon 865 അല്ലെങ്കിൽ  Snapdragon 865 Plus പ്രോസ്സസറുകളിലാകും പുറത്തിറങ്ങുന്നത് .കൂടാതെ ക്വാഡ് ക്യാമറകളും  IQOO 5 എന്ന സ്മാർട്ട് ഫോണുകളിൽ ലഭിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :