വീണ്ടും 5ജി ഫോൺ ,സ്നാപ്ഡ്രാഗൺ 865 പ്രോസ്സസറിൽ iQOO 5 എത്തി ;വില ?

വീണ്ടും 5ജി ഫോൺ ,സ്നാപ്ഡ്രാഗൺ 865 പ്രോസ്സസറിൽ iQOO 5 എത്തി ;വില ?
HIGHLIGHTS

IQOO 5 കൂടാതെ IQOO 5 PRO എന്നി സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തി

50 മെഗാപിക്സൽ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത്

കൂടാതെ സ്നാപ്ഡ്രാഗൺ 865 പ്രോസ്സസറുകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു

കൂടാതെ BMW എന്ന സ്പെഷ്യൽ എഡിഷനുകളും ഇപ്പോൾ എത്തിയിരിക്കുന്നു

ലോക വിപണിയിൽ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ കൂടി പുറത്തിറങ്ങിയിരുന്നു . IQOO 5 കൂടാതെ IQOO 5 PRO എന്നി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ലോക വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നു .ഒരുപാടു സവിശേഷതകൾ ഉള്കൊള്ളിച്ചുകൊണ്ടാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .പ്രോസ്സസറുകളും കൂടാതെ ഫാസ്റ്റ് ചാർജിങ് സംവിധാനവും ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടതാണ് .അതുപോലെ തന്നെ BMW സ്പെഷ്യൽ എഡിഷൻ മോഡലുകളും  അവതരിപ്പിച്ചിരിക്കുന്നു .IQOO 5 കൂടാതെ IQOO 5 PRO  എന്നി സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകൾ നോക്കാം .

IQOO 5 AND IQOO 5 PRO SPECIFICATIONS

IQOO 5 കൂടാതെ IQOO 5 PRO എന്നി സ്മാർട്ട് ഫോണുകളുടെ ഫീച്ചറുകൾ തമ്മിൽ വലിയ വെത്യാസം ഒന്നും തന്നെ ഇല്ല.ഈ രണ്ടു സ്മാർട്ട് ഫോണുകളും 6.56 ഇഞ്ചിന്റെ AMOLED Full HD+ ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത് .കൂടാതെ 2376 x 1080 പിക്സൽ റെസലൂഷനും അതുപോലെ തന്നെ ഈ രണ്ടു ഫോണുകൾക്കും 120Hz ഹൈ റിഫ്രഷ് റേറ്റും ലഭിക്കുന്നതാണ് .കൂടാതെ പഞ്ച് ഹോൾ കട്ട് ഔട്ട് സെൽഫി ക്യാമറകളും & ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസറുകളും ആണ് ഇതിന്റെ മറ്റു സവിശേഷതകൾ 

അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ ആണ് .IQOO 5 കൂടാതെ IQOO 5 PRO എന്നി സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 865 (Adreno 650 GPU) പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ ഈ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ iQOO UI 1.5(ആൻഡ്രോയിഡ് 10 ) ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത് .12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ വരെ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

എന്നാൽ ക്യാമറയിൽ എത്തുമ്പോൾ രണ്ടു ഫോണുകളും തമ്മിൽ വെത്യാസം ഉണ്ട് .IQOO 5 സ്മാർട്ട് ഫോണുകൾക്ക് 50 മെഗാപിക്സൽ മെയിൻ ക്യാമറ(Samsung GN1 gimbal sensor)  + 13 മെഗാപിക്സൽ ടെലി ഫോട്ടോ ലെൻസ് + 13  എംപി  എന്നിവയാണ് നൽകിയിരിക്കുന്നത് .എന്നാൽ 
IQOO 5 PRO സ്മാർട്ട് ഫോണുകൾക്ക് 50 മെഗാപിക്സൽ + 8 മെഗാപിക്സൽ + 13  മെഗാപിക്സൽ (8K UHD and upto 4K UHD in 30FPS)ക്യാമറകളാണ് നൽകിയിരിക്കുന്നത് .കൂടാതെ 16 മെഗാപിക്സൽ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .

ബാറ്ററി ലൈഫ് നോക്കുകയാണെണെങ്കിൽ iQOO 5 സ്മാർട്ട് ഫോണുകൾ 4,500mAh ന്റെ ( 55W fast charging out-of-the-box)ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത് .എന്നാൽ iQOO 5 Pro സ്മാർട്ട് ഫോണുകൾക്ക് 4,000mAh ന്റെ (supports 120W fast charging ) ബാറ്ററി ലൈഫ് ആണ് നൽകിയിരിക്കുന്നത് .വെറും 15 നിമിഷത്തിനുള്ളിൽ 1 ശതമാനം മുതൽ 100 ശതമാനം വരെ ചാർജിങ് ലഭിക്കുന്നതിന് ഈ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്നതാണ് .

വിലയെക്കുറിച്ചു പറയുകയാണെങ്കിൽ  iQOO 5 സ്മാർട്ട് ഫോണുകളുടെ വില ആരംഭിക്കുന്നത് 8 ജിബിയുടെ റാം കൂടാതെ 128 ജിബി സ്റ്റോറേജ് മോഡലുകൾക്ക് CNY 3,998 (~Rs 43,000) രൂപയും കൂടാതെ 12GB+128GB മോഡലുകൾക്ക് CNY 4,298 (~Rs 46,000) രൂപയും കൂടാതെ 12GB+256GB  മോഡലുകൾക്ക് CNY 4,598 (~Rs 49,000) രൂപയും ആണ് വില വരുന്നത് .

iQOO 5 Pro മോഡലുകളുടെ വില ആരംഭിക്കുന്നത് 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ മോഡലുകൾക്ക് CNY 4,998 (~Rs 53,000) രൂപയും കൂടാതെ സ്പെഷ്യൽ എഡിഷൻ മോഡലുകൾക്ക് വിപണിയിൽ CNY 5,498 (~Rs 59,000) രൂപയും ആണ് വില വരുന്നത് .5ജി സപ്പോർട്ടോടെയാണ് ഈ ഫോണുകൾ എത്തിയിരിക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo