IQOO ഇതാ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറക്കുന്നു .IQOO 10 PRO എന്ന സ്മാർട്ട് ഫോണുകളാണ് ഇനി വിപണിയിൽ പ്രതീക്ഷിക്കുന്നത് .ഫ്ലാഗ്ഷിപ്പ് കാറ്റഗറിയിൽ തന്നെ വിപണിയിൽ പുറത്തിറങ്ങുന്ന ഒരു സ്മാർട്ട് ഫോണുകൾ കൂടിയാണ് ഇത് .ഈ സ്മാർട്ട് ഫോണുകളുടെ പ്രതീക്ഷിക്കുന്ന സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഈ സ്മാർട്ട് ഫോണുകളുടെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും കൂടാതെ Snapdragon 8+ Gen 1 പ്രോസ്സസറുകളും ആണ് .ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കുന്ന സവിശേഷതകൾ നോക്കാം .
ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്‌പ്ലേയിൽ ഒരുപാടു പുതിയ ഫീച്ചറുകൾ പ്രതീക്ഷിക്കാവുന്നതാണ് .2K LTPO ഡിസ്‌പ്ലേയിൽ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക് 120Hz റിഫ്രഷ് റേറ്റും ലഭിക്കുന്നതാണ് .ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ പ്രോസ്സസറുകൾ തന്നെ ഈ സ്മാർട്ട് ഫോണുകളിൽ പ്രതീഷിക്കാവുന്നതാണ് .
അതുകൊണ്ടു തന്നെ Snapdragon 8+ Gen 1 പ്രോസ്സസറുകളിൽ തന്നെ ഈ iQOO 10 Pro ഫോണുകൾ വിപണിയിൽ എത്തും എന്നാണ് സൂചനകൾ .ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കുന്ന മറ്റൊരു സവിശേഷതയാണ് ഈ സ്മാർട്ട് ഫോണുകളുടെ 50 മെഗാപിക്സൽ ക്യാമറകൾ .ഇപ്പോൾ ലഭിക്കുന്ന സൂചനകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ 50 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളിൽ തന്നെ പ്രതീക്ഷിക്കാം .
ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 4,700mAhന്റെ ബാറ്ററി ലൈഫിൽ തന്നെ വിപണിയിൽ പ്രതീക്ഷിക്കാം .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ 200W ഫാസ്റ്റ് ചാർജിങ്ങിൽ വരെ വിപണിയിൽ പുറത്തിറങ്ങും എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ .കൂടാതെ 60W/50W വയർലെസ്സ് ചാർജിങിലും പ്രതീക്ഷിക്കാം .