iQOO 10 Legend BMW ആണ് ഇപ്പോൾ ലീക്ക് ആയിരിക്കുന്നത്
വിപണിയിൽ iQOO ന്റെ പുതിയ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നതായി സൂചനകൾ .ഇപ്പോൾ iQOO 10 ഫോണുകളുടെ കുറച്ചു റെൻഡറുകളും മറ്റു ഇപ്പോൾ ഓൺലൈനിൽ ലീക്ക് ആയിരിക്കുന്നു .ഒറ്റ വാക്കിൽ പറഞ്ഞാൽ സ്റ്റൈലിഷ് ഡിസൈനിൽ പുറത്തിറങ്ങുന്ന ഫോണുകൾ തന്നെയായിരിക്കും iQOO 10 എന്ന സ്മാർട്ട് ഫോണുകൾ .
iQOO 10 Legend BMW എഡിഷൻ ഫോണുകളുടെ റെൻഡറുകളും പിക്ക്ച്ചറുകളും ഇപ്പോൾ ലീക്ക് ആയിരിക്കുന്നു .ഇപ്പോൾ ലഭിക്കുന്ന സൂചനകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ Snapdragon 8 Plus Gen 1 പ്രോസ്സസറുകളിൽ തന്നെ വിപണിയിൽ എത്തുവാൻ തന്നെയാണ് സാധ്യത .അതുപോലെ 2K LTPO ഡിസ്‌പ്ലേയും ഇതിൽ പ്രതീക്ഷിക്കാം .
കൂടാതെ ഫ്ലാഗ്ഷിപ്പ് കാറ്റഗറിയിൽ പുറത്തിറങ്ങുന്ന സ്മാർട്ട് ഫോണുകൾ തന്നെയാണ് ഇത് .അതുകൊണ്ടു തന്നെ ഈ സ്മാർട്ട് ഫോണുകളിൽ രണ്ടു തരത്തിലുള്ള ചാർജിങ് സംവിധാനങ്ങൾ പ്രതീക്ഷിക്കാവുന്നതാണ് .അതിൽ പ്രതീക്ഷിക്കുന്ന ഒന്നാണ് 200W wired ചാർജിങ് .കൂടാതെ ഈ സ്മാർട്ട് ഫോണുകളിൽ 65W വയർലെസ്സ് ചാർജിങ് സംവിധാനങ്ങളും പ്രതീക്ഷിക്കാം .
ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളിൽ 50 മെഗാപിക്സലിന്റെ ക്യാമറകളും പ്രതീക്ഷിക്കാവുന്നതാണ് .ട്രിപ്പിൾ പിൻ ക്യാമറകൾ തന്നെ ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .ഇപ്പോൾ ലഭിക്കുന്ന റെൻഡറുകളും ലീക്കുകളും പ്രകാരം ഈ സ്മാർട്ട് ഫോണുകൾ രണ്ടു നിറങ്ങളിൽ വിപണിയിൽ എത്തുവാൻ ആണ് സാധ്യത .