വിലക്കുറവിൽ ആപ്പിളിന്റെ ഐ ഫോണുകൾ ഇന്ത്യൻ വിപണിയിൽ

Updated on 13-Sep-2019
HIGHLIGHTS

ആപ്പിളിന്റെ ആപ്പിളിന്റെ ഐ ഫോൺ XS & XS മാക്സ് എന്നി ഫോണുകൾ വാങ്ങിക്കാം

ഇപ്പോൾ ഇന്ത്യൻ വിപണിയിൽ നിന്നും ആപ്പിളിന്റെ ഐ ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വമ്പൻ വിലക്കുറവാണ് ആപ്പിളിന്റെ പുതിയ മോഡലുകൾക്കും കൂടാതെ മറ്റു ഫ്ലാഗ് ഷിപ്പ് ഫോണുകൾക്കും ഇന്ത്യൻ വിപണിയിൽ ലഭിക്കുന്നത് .അതിൽ എടുത്തു പറയേണ്ടത് രണ്ടു സ്മാർട്ട് ഫോണുകളാണ് .ആപ്പിളിന്റെ ഐ ഫോൺ XS & XS മാക്സ്  എന്നി ഫോണുകൾ ഇപ്പോൾ മികച്ച വിലക്കുറവിൽ ഇന്ത്യൻ വിപണിയിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ആപ്പിളിന്റെ ഐ ഫോൺ XS & XS മാക്സ്

6.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .മൂന്നു വേരിയന്റുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാക്കുന്നുണ്ട് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് & 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറിൽ കൂടാതെ 512 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുംമാണ് ഇത് പുറത്തിറങ്ങുന്നത് .ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .

12 + 12 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 7 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .iOS 12 ലാണ് ഇതിന്റെ ഓപറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .3174 mAhന്റെ മികച്ച ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഫാസ്റ്റ് ചാർജിങ് ഈ സ്മാർട്ട് ഫോണുകളിൽ സപ്പോർട്ട് ആണ് കൂടാതെ പുതിയ ടെക്നോളജിയിലെ ഫേസ് അൺലോക്കിങ് സംവിധാനവും ഇതിനുണ്ട് .എന്നാൽ ആപ്പിലെ ഐ ഫോൺ Xs സ്മാർട്ട് ഫോൺ 5.8 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .

കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 256 , 512GB ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നി വേരിയന്റുകൾ വിപണിയിൽ ലഭ്യമാകുന്നു .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാന്നെകിൽ ,

iPhone XS : 64 ജിബിയുടെ മോഡലിന്  മുൻപ് Rs. 1,09,900  രൂപയായിരുന്നു .എന്നാൽ ഇപ്പോൾ 81,900  രൂപയും കൂടാതെ 256 ജിബിയുടെ മോഡലിന്  മുൻപ് Rs. 1,24,900രൂപയും ആയിരുന്നു .എന്നാൽ ഇപ്പോൾ 1,14,199 രൂപയ്ക്കും  കൂടാതെ 512 രൂപയുടെ മോഡലിന് മുൻപ്   Rs. 1,44,900രൂപയും  ആയിരുന്നു .എന്നാൽ ഇപ്പോൾ 1,34,900 രൂപയ്ക്കും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നു .അതുപോലെ തന്നെ ആപ്പിളിന്റെ ഐ ഫോൺ xr എന്ന മോഡലുകൾ ഇപ്പോൾ ആമസോണിൽ നിന്നും 49,900 രൂപയ്ക്കും വാങ്ങിക്കുവാൻ സാധിക്കുന്നു .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :