3,500 ഡിസ്‌കൗണ്ടിൽ IPHONE SE (2020) മെയ് 20നു ഫ്ലിപ്പ്കാർട്ടിൽ സെയിലിനു എത്തുന്നു

Updated on 16-May-2020
HIGHLIGHTS

ആപ്പിളിന്റെ പുതിയ സ്മാർട്ട് ഫോണുകൾ മെയ് 20നു സെയിലിനു എത്തുന്നു

 

ആപ്പിളിന്റെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളായിരുന്നു IPHONE SE (2020) എന്ന മോഡലുകൾ .കഴിഞ്ഞ മാസമായിരുന്നു ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയത് .എന്നാൽ ലോക്ക് ഡൗൺ കാരണം ഈ സ്മാർട്ട് ഫോണുകളുടെ സെയിലുകൾ നീട്ടിവെച്ചിരിക്കുകയായിരുന്നു .ഇപ്പോൾ ഇതാ ഈ സ്മാർട്ട് ഫോണുകൾ സെയിലിനു എത്തുന്നു.

 IPHONE SE (2020) സ്മാർട്ട് ഫോണുകൾ മെയ് 20 നു ആണ് ഫ്ലിപ്പ്കാർട്ടിൽ സെയിലിനു എത്തുന്നത് .കൂടാതെ 3500 രൂപയുടെ ഡിസ്‌കൗണ്ടും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .White, Black കൂടാതെ Product (RED) എന്നി നിറങ്ങളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

IPHONE SE (2020) SPECS AND FEATURES

നേരത്തെ തന്നെ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയ ആപ്പിളിന്റെ ഒരു മോഡലായിരുന്നു IPHONE SE .എന്നാൽ ഇപ്പോൾ അതിന്റെ അപ്പ്ഡേറ്റ് വേർഷൻ മോഡലുകളാണ് എത്തിയിരിക്കുന്നത് .4.7 ഇഞ്ചിന്റെ Retina HD IPS LCD ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .അതോടൊപ്പം തന്നെ ഈ സ്മാർട്ട് ഫോണുകൾ Dolby Vision കൂടാതെ  HDR10 സപ്പോർട്ടോടുകൂടിയാണ് പുറത്തിറങ്ങുന്നത് .ഈ ഫോണുകൾക്ക് TouchID biometric ലഭിക്കുന്നതാണ് .

മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്നതിനായി ഈ സ്മാർട്ട് ഫോണുകൾക്ക് A13 Bionic പ്രൊസസ്സറുകളാണ് നൽകിയിരിക്കുന്നത് .എന്നാൽ ഈ സ്മാർട്ട് ഫോണുകൾ സിംഗിൾ ക്യാമറകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .12 മെഗാപിക്സലിന്റെ (4K videos at 60 FPS)പിൻ  ക്യാമറകളും കൂടാതെ 7 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണ് IPHONE SE (2020) മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾ IP67 സെർട്ടിഫിക്കേഷനോടുകൂടിയാണ് എത്തിയിരിക്കുന്നത് .

IPHONE SE (2020) സ്മാർട്ട് ഫോണുകൾ 18W ഫാസ്റ്റ് ചാർജിങും സപ്പോർട്ട് ചെയ്യുന്നതാണ് .അര മണിക്കൂറിനുള്ളിൽ 50 ശതമാനത്തിനു മുകളിൽ ബാറ്ററി ചാർജ്ജ് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത് . 64GB യുടെ വേരിയന്റുകൾക്ക്  Rs 42,500 രൂപയാണ് വില വരുന്നത് .എന്നാൽ ഇപ്പോൾ ഓഫറുകൾ പ്രമാണിച്ചു 3500 രൂപയുടെ വിലക്കുറവിൽ Rs 38,900 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :