ആപ്പിളിന്റെ ഐ ഫോൺ 11 പ്രീ ഓർഡറുകൾ ആരംഭിച്ചു

Updated on 20-Sep-2019

ആപ്പിളിന്റെ ഏറ്റവും ഒടുവിൽ പുറത്തിറക്കിയ സ്മാർട്ട് ഫോണുകളാണ് ഐ ഫോൺ 11 സീരിയസ്സുകൾ .ഇപ്പോൾ ആപ്പിളിന്റെ ഐ ഫോൺ 11 സ്മാർട്ട് ഫോണുകൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും പ്രീ ഓർഡറുകൾ നടത്തുവാൻ സാധിക്കുന്നതാണ് .64900 രൂപ മുതലാണ് വില ആരംഭിക്കുന്നത് .കൂടാതെ HDFC ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

ആപ്പിൾ ഐ ഫോൺ 11 

5.80 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് എത്തിയിരിക്കുന്നത് .കൂടാതെ 1125×2436  പിക്സൽ റെസലൂഷനും & 458 ppiയും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 64GB, 256GB കൂടാതെ 512 ജിബിയുടെ  സ്റ്റോറേജ് ആണുള്ളത് .എന്നാൽ മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാൻ സാധിക്കുകയില്ല .Apple A13 Bionic യുടെ പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

ആപ്പിൾ ഐ ഫോൺ 11-സവിശേഷതകൾ 

6.1 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് എത്തിയിരിക്കുന്നത് .കൂടാതെ 1792 x 828 പിക്സൽ റെസലൂഷനും & 326  ppiയും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 64GB,128ജിബി കൂടാതെ   256GB  സ്റ്റോറേജ് ആണുള്ളത് .എന്നാൽ മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാൻ സാധിക്കുകയില്ല .Apple A13 Bionic യുടെ പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

കൂടാതെ iOS 13 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തനം നടക്കുന്നത് .12 + 12 മെഗാപിക്സലിന്റെ ഡ്യൂവൽ  പിൻ ക്യാമറകളും കൂടാതെ 12 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് . വ്യത്യസ്‍ത 6 നിറങ്ങളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ആപ്പിൾ ഐ ഫോൺ 11 പ്രൊ മാക്സ്  -സവിശേഷതകൾ 

6.50 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് എത്തിയിരിക്കുന്നത് .കൂടാതെ 1242×2688  പിക്സൽ റെസലൂഷനും & 458 ppiയും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 64GB, 256GB കൂടാതെ 512 ജിബിയുടെ ആണുള്ളത് .എന്നാൽ മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാൻ സാധിക്കുകയില്ല .Apple A13 Bionic യുടെ പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ iOS 13 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തനം നടക്കുന്നത് .

12 + 12 + 12 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 12 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് . Gold, Midnight Green, Silver, Space Gray എന്നി നിറങ്ങളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .സെപ്റ്റംബർ 27 മുതൽ ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ സെയിലിനു എത്തുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :