സ്റ്റൈലിഷ് !! സ്റ്റൈലിഷ് ഡിസൈനിൽ ഇൻഫിനിക്സ് സീറോ 8ഐ പുറത്തിറക്കി

Updated on 04-Dec-2020
HIGHLIGHTS

INFINIX ZERO 8I സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു

90HZ റിഫ്രഷ് റേറ്റ് ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത്

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ആണ് സെയിൽ

ഇൻഫിനിക്സിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .INFINIX ZERO 8I എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്ത് പറയേണ്ടത് ഇതിന്റെ  90HZ റിഫ്രഷ് റേറ്റ് തന്നെയാണ് .കൂടാതെ 48 മെഗാപിക്സൽ ക്യാമറകളും INFINIX ZERO 8I എന്ന സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .INFINIX ZERO 8I ഫോണുകളുടെ പ്രധാന സവിശേഷതകൾ .

INFINIX ZERO 8I -പ്രധാന സവിശേഷതകൾ 

https://twitter.com/InfinixIndia/status/1334392150658727936?ref_src=twsrc%5Etfw

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.85 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .2460 x 1080 പിക്സൽ റെസലൂഷനും (90Hz refresh rate) ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ MediaTek Helio G90T (Mali-G76 GPU ) ലാണ് പ്രവർത്തിക്കുന്നത് .അതുപോലെ തന്നെ  Android 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 8ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ ലഭ്യമാകുന്നതാണു് .

അതുപോലെ തന്നെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .Infinix Zero 8i ഫോണുകൾക്ക് നാലു ക്യാമറകളാണ് നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ (camera with an f/1.8 aperture )+ 8 മെഗാപിക്സൽ (ultra-wide-angle camera  )+ 2 മെഗാപിക്സൽ ഡെപ്ത് സെൻസറുകൾ + എ ഐ ക്യാമറകൾ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത് .മറ്റൊരു പ്രധാന സവിശേഷത ഇതിനു ഡ്യൂവൽ സെൽഫി ക്യാമറകളാണ് നൽകിയിരിക്കുന്നത്  .

16 മെഗാപിക്സൽ + 8 മെഗാപിക്സൽ ( ultra-wide-angle camera ) എന്നിവയാണ് മുന്നിൽ നിൽക്കുന്നത് .അതുപോലെ തന്നെ 4,500mAhന്റെ ബാറ്ററി ലൈഫ് (supports 33W fast charging out-of-the-box )ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 14999 രൂപയാണ് വില വരുന്നത് .ഫ്ലിപ്പ്കാർട്ടിൽ നിന്നും ഡിസംബർ 9നു വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :