ഫെബ്രുവരി 14 നു ഈ 5ജി സ്മാർട്ട് ഫോണുകൾ വിപണയിൽ എത്തുന്നു

Updated on 07-Feb-2022
HIGHLIGHTS

Infinix Zero 5G സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ എത്തുന്നു

ഫെബ്രുവരി 14നു ആണ് ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നത്

ഇൻഫിനിക്സിന്റെ ആദ്യത്തെ 5ജി സ്മാർട്ട് ഫോണുകൾ വിപണിയിൽ ഉടൻ എത്തുന്നു .Infinix Zero 5G എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ ഉടൻ പ്രതീക്ഷിക്കുന്നത് .Infinix ന്റെ ഭാഗത്തു നിന്നും ഇപ്പോൾ ഒഫീഷ്യൽ ആയിത്തന്നെ വിവരങ്ങൾ പുറത്തുവിട്ടിരുന്നു .റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ MediaTek Dimensity 900 പ്രോസ്സസറുകളിൽ തന്നെ പ്രതീക്ഷിക്കാം .

പ്രതീക്ഷിക്കുന്ന സവിശേഷതകളിൽ മറ്റൊന്നാണ് ഇതിന്റെ 6.7 ഇഞ്ചിന്റെ AMOLED ഡിസ്പ്ലേ .അതുപോലെ തന്നെ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഈ സ്മാർട്ട് ഫോണുകൾ എത്തുമെന്നാണ് സൂചനകൾ .കൂടാതെ ഈ സ്മാർട്ട് ഫോണുകളിൽ 120Hz റിഫ്രഷ് റേറ്റും പ്രതീക്ഷിക്കാവുന്നതാണ് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ ട്രിപ്പിൾ പിൻ ക്യാമറകളിൽ ആണ് പുറത്തിറങ്ങുക എന്നാണ് സൂചനകൾ .48 മെഗാപിക്സലിന്റെ മെയിൻ ക്യാമറകൾ കൂടാതെ ടെലിഫോട്ടോ ലെൻസുകൾ കൂടാതെ 40 മെഗാപിക്സലിന്റെ 30X ഒപ്റ്റിക്കൽ സൂം സെൻസറുകൾ എന്നിവ മുന്നിലും കൂടാതെ 16 മെഗാപിക്സൽ സെൽഫി പിന്നിലും പ്രതീക്ഷിക്കാവുന്നതാണ് .

ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ Infinix Zero 5G  സ്മാർട്ട് ഫോണുകൾ 5,000 mAhന്റെ ബാറ്ററി കരുത്തിൽ തന്നെ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം Infinix Zero 5G സ്മാർട്ട് ഫോണുകൾ ഫെബ്രുവരി 14 നു ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങും എന്നാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :