43ഇഞ്ചിന്റെ വരെ ടെലിവിഷനുകളുമായി ഇൻഫിനിക്സ് X1 എത്തി ;11999 രൂപ മുതൽ

43ഇഞ്ചിന്റെ വരെ ടെലിവിഷനുകളുമായി ഇൻഫിനിക്സ് X1 എത്തി ;11999 രൂപ മുതൽ
HIGHLIGHTS

INFINIX X1 എന്ന പുതിയ ആൻഡ്രോയിഡ് ടെലിവിഷനുകൾ വിപണിയിൽ എത്തി

11999 രൂപ മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത്

ഇൻഫിനിക്സിന്റെ പുതിയ ടെലിവിഷനുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .Infinix X1 എന്ന ടെലിവിഷനുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത്.ഡിസംബർ 18  മുതൽ ഈ Infinix X1 എന്ന ടെലിവിഷനുകൾ വിപണിയിൽ സെയിലിനു എത്തുന്നതായിരിക്കും .32 ഇഞ്ചിന്റെ HD റെഡി കൂടാതെ 43 ഇഞ്ചിന്റെ FHD എന്നി ടെലിവിഷനുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഡിസംബർ 18നു ഉച്ചയ്ക്ക് 12 മണി മുതൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ഈ ടെലിവിഷനുകളുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 32 ഇഞ്ചിന്റെ HD ready ടെലിവിഷനുകൾക്ക് 1366×768 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .എന്നാൽ 43 ഇഞ്ചിന്റെ FHD ടെലിവിഷനുകൾക്ക് 1920×1080 പിക്സൽ റെസലൂഷൻ ആണ് കാഴ്ചവെക്കുന്നത് .32 ഇഞ്ചിന്റെ ടെലിവിഷനുകൾക്ക് 2 HDMI പോർട്ടുകൾ കൂടാതെ 1 USB പോർട്ടുകൾ എന്നിവയാണ് നൽകിയിരിക്കുന്നത് .എന്നാൽ 43 ഇഞ്ചിന്റെ ടെലിവിഷനുകൾക്ക് 3 HDMI പോർട്ടുകൾ കൂടാതെ 2 USB പോർട്ടുകൾ എന്നിവയാണുള്ളത് .

ഈ രണ്ടു മോഡലുകളും 2.4GHz Wi-Fi സപ്പോർട്ടോടുകൂടിയാണ് വിപണിയിൽ എത്തിയിരിക്കുന്നത് . MTK 6683 64 Bit Quad-Core,Mali470 MP3 GPU പ്രോസ്സസറുകളിലാണ് ഈ ടെലിവിഷനുകളുടെ പ്രവർത്തനം നടക്കുന്നത് കൂടാതെ ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 1 ജിബിയുടെ റാം കൂടാതെ 8ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ എന്നിവയാണുള്ളത് .കൂടാതെ 43 ഇഞ്ചിന്റെ ടെലിവിഷനുകൾക്ക് 24W സൗണ്ട് ഔട്ട് പുട്ട് ആണ് നൽകിയിരിക്കുന്നത് .

അതുപോലെ തന്നെ 32 ഇഞ്ചിന്റെ ടെലിവിഷനുകൾക്ക് 20W സൗണ്ട് ആണ് നൽകിയിരിക്കുന്നത് .മറ്റൊരു പ്രധാന സവിശേഷത എടുത്തു പറയേണ്ടത് ഇതിന്റെ ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെയാണ് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 32 ഇഞ്ചിന്റെ മോഡലുകൾക്ക് 11999 രൂപയും കൂടാതെ 43 ഇഞ്ചിന്റെ മോഡലുകൾക്ക് 19999 രൂപയും ആണ് വില വരുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഡിസംബർ 18നു ഉച്ചയ്ക്ക് 12 മണി മുതൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo