5999 രൂപയ്ക്ക് ഇൻഫിനിക്സ് സ്മാർട്ട് HD 2021 ഇന്ന് വിപണിയിൽ എത്തും

Updated on 16-Dec-2020
HIGHLIGHTS

ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാണ് ഇത്

കൂടാതെ 5000 mah ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട്

ഇൻഫിനിക്സിന്റെ പുതിയ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .Infinix Smart HD 2021 എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ന് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ലിസ്റ്റ് ചെയ്തിരിക്കുന്നു .

ഡിസംബർ 16 ഇന്നാണ്  ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .5000 mah ന്റെ ബാറ്ററി കരുത്തിലാണ് ഇത് വിപണിയിൽ പുറത്തിറങ്ങുന്നത് .എന്നാൽ ഈ സ്മാർട്ട് ഫോണുകൾക്ക് ആവറേജ് ഫീച്ചറുകൾ മാത്രമാണ് ലഭിക്കുന്നത് .ആന്തരിക ഫീച്ചറുകളിൽ 2 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ സ്റ്റോറേജ് എന്നിവയാണ് ലഭിക്കുന്നത് .

അതുപോലെ തന്നെ 6.1 ഇഞ്ചിന്റെ വലിയ ഡിസ്പ്ലേ തന്നെയാണ് ഈ ഫോണുകൾക്കും നൽകിയിരിക്കുന്നത് .ഫിംഗർ പ്രിന്റ് സെൻസറുകൾ അടക്കം ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :