6.82 HD പ്ലസ്ഡിസ്പ്ലേ ,6000mah ബാറ്ററിയിൽ ഇൻഫിനിക്സ് സ്മാർട്ട് 4 ഇപ്പോൾ 6999 രൂപയ്ക്ക്

Updated on 12-Nov-2020
HIGHLIGHTS

ഇൻഫിനിക്സിന്റെ ഫോണുകൾ വിലക്കുറവിൽ സെയിലിനു എത്തി

ഇൻഫിനിക്സിന്റെ ഫോണുകൾ വിലക്കുറവിൽ സെയിലിനു എത്തി

6999 രൂപയാണ് വില വരുന്നത്

ഇൻഫിനിക്സിന്റെ സ്മാർട്ട് ഫോണുകൾ കുറഞ്ഞ ചിലവിൽ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .Infinix Smart 4 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ കുറഞ്ഞ ചിലവിൽ വാങ്ങിക്കുവാൻ സാധിക്കുന്നത്  .ഈ സ്മാർട്ട് ഫോണുകളുടെ ഏറ്റവും വലിയ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .6000mahന്റെ ബാറ്ററി ലൈഫിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .Infinix Smart 4 ഫോണുകൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ വാങ്ങിക്കുവാൻ  സാധിക്കുന്നതാണ് .മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

Infinix Smart 4-ഫീച്ചറുകൾ

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 6.82 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1640 x 720 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 20.5:9 ആസ്പെക്റ്റ് റെഷിയോയും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ Quad Core MediaTek Helio A22 ലാണ് Infinix Smart 4 ഫോണുകളുടെ പ്രോസസ്സർ പ്രവർത്തനം നടക്കുന്നത് .

അതുപോലെ തന്നെ 2 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .കൂടാതെ മെമ്മറി കാർഡ് മുഖേന വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ 13 മെഗാപിക്സൽ + ഡെപ്ത് സെൻസറുകൾ (Custom Bokeh, AI HDR, AI 3D Beauty, Panorama, AR Animoji, AI 3D Body Shaping ) എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത് .കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും Infinix Smart 4 ഫോണുകൾക്ക് നൽകിയിരിക്കുന്നു .

ഈ ഫോണുകളുടെ ഫീച്ചറുകൾ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് ആണ് .6000mah ബാറ്ററി കരുത്തിലാണ് ഈ ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ  Android 10 Go Edition ൽ ആണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .4G VOLTE, 4G, 3G, 2G
എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 6999 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത് ..Infinix Smart 4 ഫോണുകൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ വാങ്ങിക്കുവാൻ  സാധിക്കുന്നതാണ്.

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :