6000mah ബാറ്ററിയിൽ പുതിയ ഫോൺ എത്തി ;വില വെറും 7999 രൂപ

6000mah ബാറ്ററിയിൽ പുതിയ ഫോൺ എത്തി ;വില വെറും 7999 രൂപ
HIGHLIGHTS

ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 6000mah ബാറ്ററി ലൈഫും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു

7999 രൂപയാണ് ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വില വരുന്നത്

വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഡ്യൂവൽ ക്യാമറ സ്മാർട്ട് ഫോൺ ആണ് 
Infinix Smart 4 പ്ലസ് എന്ന സ്മാർട്ട് ഫോണുകൾ .ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വില വരുന്നത് 7999 രൂപയാണ് . ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഫ്ലാഷ് സെയിലുകളിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ സെയിൽ സമയത്തു മറ്റു ബാങ്ക്  ഓഫറുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ഈ സ്മാർട്ട് ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

6.82 ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത്.കൂടാതെ 720×1,640 പിക്സൽ റെസലൂഷനും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 20:5:9 ആസ്പെക്റ്റ് റെഷിയോയും കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളുടെ പ്രൊസസ്സറുകൾ പ്രവർത്തനം നടക്കുന്നത് octa-core MediaTek Helio A25 ലാണ് .കൂടാതെ Android 10-based XOS 6.2 ൽ തന്നെയാണ് ഓപ്പറേറ്റിംഗ് സിസ്റ്റവും പ്രവർത്തിക്കുന്നത് .

ഇപ്പോൾ Infinix Smart 4 പ്ലസ് ഫോണുകളുടെ ഒരു വേരിയന്റ് മാത്രമ്മമാണ് വിപണിയിൽ എത്തിയിരിക്കുന്നത് .3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .മെമ്മറി കാർഡ് ഉപയോഗിച്ച് 256 ജിബി വരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഈ സ്മാർട്ട് ഫോണുകളുടെ വലിയ ബാറ്ററി ലൈഫ് തന്നെയാണ് .6000 mah ന്റെ ബാറ്ററി ലൈഫ് ആണ് ഇതിനുള്ളത് .

ഡ്യൂവൽ പിൻ ക്യാമറകളിലാണ് ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .13 മെഗാപിക്സൽ + ഡെപ്ത് സെൻസർ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .ഡ്യൂവൽ 4G VoLTE, Wi-Fi 802.11, Bluetooth v4.2, GPS, കൂടാതെ  USB പോർട്ടുകൾ എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .7999 രൂപയാണ് ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo